മുംബൈ : ടാറ്റമോട്ടോഴ്‌സ് വാണിജ്യ വാഹന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രവീന്ദ്ര പിഷാരടി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് പിഷാരടി രാജിവെച്ചതെന്നാണ് ടാറ്റ മോട്ടോഴ്‌സ് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ അറിയിച്ചിരിക്കുന്നത്.
അഞ്ചുവര്‍ഷമായി ടാറ്റ വാണിജ്യ വാനങ്ങളുടെ ചുമതല പിഷാരടിക്കാണ്. അതിനിടെ പെട്ടന്നാണ് രാജി പ്രഖ്യാപനം. ഇതോടൊപ്പം തന്നെ പിഷാരടി ടാറ്റ മോട്ടോഴ്‌സ് അസോസിയേറ്റ് കമ്പനികളിലെ ഡയറക്ടര്‍ സ്ഥാനവും രാജിവെച്ചിട്ടുണ്ട്. എന്നാല്‍ ഹെവി, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ ഇടിവാണ് രാജിക്കു പിന്നിലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
2007ല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം വൈസ് പ്രസിഡന്റായാണ് പിഷാരടി ടാറ്റ മോട്ടോഴ്‌സില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിഷാരടിയുടെ രാജിയോടെ സതീഷ ബോര്‍വങ്കറിനെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി അടിയന്തിരമായി നിയമിച്ചിട്ടുണ്ട്.
















