മടിക്കൈ: കക്കാട്ട് അട്ടക്കാട്ട് ‘ഭഗവതിക്ഷേത്ര നവീകരണ പുനപ്രതിഷ്ഠാ ബ്രഹ്മകലശോത്സവ കളിയാട്ട മഹോത്സവം 2018 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 11 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ ക്ഷേത്രത്തില്‍ ചേര്‍ന്ന കുടുംബയോഗത്തോടൊപ്പം നടന്ന ആഘോഷക്കമ്മറ്റി രൂപീകരണ യോഗവും തീരുമാനിച്ചു.
ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് തളിയടത്ത് കൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രൊഫ. വി കുട്ട്യന്‍ ഉദ്ഘാടനം ചെയ്തു. ബാലന്‍ അന്തിത്തിരിയന്‍, എടക്കോമല്‍ നാരായണന്‍, കെ വി കരുണാകരന്‍, വി ടി സത്യന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ആറ്റിപ്പില്‍ സുധാകരന്‍ സ്വാഗതം പറഞ്ഞു. ‘ഭാരവാഹികള്‍. തളിയിടത്ത് കൃഷ്ണന്‍ (ചെയര്‍.), എടക്കോമല്‍ നാരായണന്‍ (വര്‍ക്കിംഗ് ചെയര്‍.), ആറ്റിപ്പില്‍ സുധാകരന്‍ (ജനറല്‍ കണ്‍വീനര്‍), കെ വി കരുണാകരന്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















