പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹായിരുന്ന സി.ബിജുവിനെ കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച രണ്ട് വാളുകള്‍ കൂടി കണ്ടെത്തി. കേസന്വേഷിക്കുന്ന സംഘം കസ്റ്റഡിയില്‍ വാങ്ങിയ അറസ്റ്റിലായ പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാളുകള്‍ കണ്ടെടുത്തത്. ഒന്ന് കുന്നരു കുളം സ്റ്റോപ്പിലെ കുളത്തില്‍ നിന്നും മറ്റൊന്ന് കാരന്തൊടിയിലെ റോഡരികില്‍ നിന്നുമാണ് കണ്ടെടുത്തത്.
















