ആലത്തൂര്‍:സ്‌കൂട്ടര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പഴയന്നൂര്‍ സ്വദേശി മരിച്ചു. പഴയൂര്‍ പൊറ്റ കൂട്ടുപുരയ്‌ക്കല്‍ വീട്ടില്‍ മാനു ഹാജിയുടെ മകന്‍ സുലൈമാന്‍(67) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.45 ഓടെ ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയിലെ ചുണ്ടക്കാട് പള്ളിക്കു സമീപത്തായിരുന്നു പകടം..ഉടന്‍ തന്നെ ആലത്തൂര്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ പൊറ്റ ജുമാഅത്ത് പള്ളിയില്‍.ഭാര്യ:ഹാജിറ.മക്കള്‍:ഇസ്മയില്‍,ഹക്കീം,വാവന്‍,കമര്‍ബാന്‍,ഷക്കീന,പ്യാരിജാന്‍.
















