കാസര്‍കോട്: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുന്നതിനായി 31 ന് രാവിലെ 10.30 ന് ചെമ്മട്ടംവയലിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. അപേക്ഷകര്‍ എംബിബിഎസ് യോഗ്യതയുളളവരും, ടിസിഎംസി രജിസ്‌ട്രേഷന്‍ ഉളളവരും ആയിരിക്കണം. നേരത്തെ അപേക്ഷ നല്‍കിയവരും കൂടിക്കാഴ്ചയ്‌ക്ക് ഹാജരാകണം.
















