കണ്ണൂര്‍: ഭീകരവാദികളും മാവോവാദികളും പോലും ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് അഹിംസാ വാദികളായ ഗാന്ധി ശിഷ്യരായ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ചെയ്തിരിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി പറഞ്ഞു. പൊതുസ്ഥലത്തുവെച്ച് പശുവിനെ അറക്കുക എന്നത് കോടിക്കണക്കിന് വരുന്ന ഹിന്ദുജനതയുടെ വികാരത്തെ വ്രണപ്പെടുത്തലാണ്. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ടിപ്പുവിന്റെയും ഔറംഗബീസിന്റെയും പ്രേതം ബാധിച്ചിരിക്കുകയാണ്. മുസ്ലീംങ്ങളെ പ്രീണിപ്പിക്കാന്‍ സിപിഎമ്മിനോട് മത്സരിക്കുന്ന കോണ്‍ഗ്രസ്സ് അവരുടെ ഭൂതകാലത്തില്‍ തന്നെയാണ് കരിവാരിത്തേക്കുന്നത്.
15 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ഇന്ന് സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അന്നെവിടെപ്പോയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടുപോയ മുസ്ലീം വോട്ട് തിരിച്ചുപിടിക്കാനുള്ള നികൃഷ്ടമായ രാഷ്‌ട്രീയ ലാക്കോടെയുള്ള നീക്കമാണിത്. ഇത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായി മാറും.
ഗാന്ധിജി എനിക്കധികാരം കിട്ടുകയാണെങ്കില്‍ 24 മണിക്കൂറിനകം ഗോവധം നിരോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യരെന്നവകാശപ്പെടുന്നവരാണ് ഇപ്പോള്‍ കശാപ്പുശാലയിലെ അറവിനെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ സമരം ചെയ്യുന്നത്. കണ്ണൂരില്‍ എല്ലാകാലത്തും സമാധാനദൂതന്‍മാരായി പ്രത്യക്ഷപ്പെടാറുള്ള കോണ്‍ഗ്രസ്സുകാരുടെ തനിനിറം സംഭവത്തിലൂടെ പുറത്തുവന്നിരിക്കുകയാണ്. സമരരീതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംഘടനകള്‍ക്കാണ്. എന്നാല്‍ ഒരു വിഭാഗത്തെയാകെ പൂര്‍ണ്ണമായും ചവിട്ടിമെതിച്ചുകൊണ്ട് നടത്തുന്ന സമരരീതി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
















