Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കൈയേറ്റക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 11:21 pm IST
inVicharam

 

പെമ്പിളൈ ഒരുമെയുടെ സമരപ്പന്തലില്‍നിന്ന് തല്ലുകൊള്ളാതെ ഓടി രക്ഷപ്പെട്ട ഇടുക്കിക്കാരുടെ ഋത്വിക് റോഷന്‍ എസ്. രാജേന്ദ്രനെ പിന്നെ ഇപ്പോഴാണ് കേള്‍ക്കുന്നത്. രാജേന്ദ്രന്‍ അങ്ങനെയാണ് പൊതുവെ. എന്തെങ്കിലുമൊക്കെ കേള്‍പ്പിക്കാനുള്ളപ്പോഴേ പുറത്തുവരാറുള്ളൂ.

എം.എം. മണിയും ജയച്ചന്ദ്രന്‍ സഖാവും രാജേന്ദ്രനുമൊക്കെ മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ കിളുന്ത് നുള്ളുന്ന പെണ്‍കൊടികള്‍ക്ക് ചെങ്കൊടിയുടെ വിപ്ലവവീര്യം പകര്‍ന്നാണ് പാര്‍ട്ടിയിലും പുറത്തും പനപോലെ വളര്‍ന്നത്. കയ്യേറി കുടിപാര്‍ത്തവര്‍ കുടിയേറ്റക്കര്‍ഷകരാണെന്ന മാണിയന്‍ തിയറിയാണ് മണിക്കും രാജേന്ദ്രനുമൊക്കെ മാര്‍ക്‌സിസത്തേക്കാള്‍ പ്രിയം. പട്ടയമേളകളാണ് അവര്‍ക്ക് ഹരം. അതുകൊണ്ട് ആറുപതിറ്റാണ്ട് പിന്നിടുന്ന കേരളത്തിന്റെ കയ്യേറ്റ ചരിത്രത്തില്‍ രാജേന്ദ്രനും കൂട്ടര്‍ക്കും വലിയ പങ്കുണ്ട്.

സിപിഐക്കാരന്റെ ഓഫീസ് കെട്ടിടം മുതല്‍ പാവം രാജേന്ദ്രന്റെ കിടപ്പാടം വരെ കയ്യേറി പണിതതാണെന്ന വാര്‍ത്തയും വാര്‍ത്തയ്‌ക്ക് പിന്നിലെ കഥകളും കൊണ്ട് നിറഞ്ഞതാണ് മൂന്നാറിലെ വര്‍ത്തമാനങ്ങള്‍. ഇപ്പോള്‍ രാജേന്ദ്രന്‍ നിലവിളിക്കുന്നത് തന്റെ കിടപ്പാടം തട്ടിത്തകര്‍ക്കാന്‍ ഇടുക്കിയിലെ സബ് കളക്ടര്‍ മുതല്‍ വി.എസ്. അച്യുതാനന്ദന്‍ വരെയുള്ളവര്‍ ശ്രമിക്കുന്നുവെന്നാണ്. തനിക്ക് ലഭിച്ച പട്ടയരേഖകളുമായി ഒരു എംഎല്‍എ ചാനലുകളിലും പ്രസ്‌ക്ലബുകളിലുമായി മാറിമാറി ഓടുന്ന ദയനീയമായ കാഴ്ചയാണ് രണ്ടുനാളായി നമ്മുടെ മുന്നിലുള്ളത്.

അതേസമയം രാജേന്ദ്രന്‍ എഴുന്നെള്ളിക്കുന്ന രേഖകളുടെ ആധികാരികത ചോദ്യംചെയ്ത് ലാന്‍ഡ് റവന്യൂ കമ്മീഷന്‍ തന്നെ രംഗത്തുണ്ട്. എന്തായാലും തൊഴിലാളി രാഷ്‌ട്രീയത്തിന്റെയും വര്‍ഗസമരത്തിന്റെയും പിന്നാംപുറത്തുകൂടി മാര്‍ക്‌സിസ്റ്റ് മുതലാളിമാര്‍ മലയോരമത്രയും വളഞ്ഞുപിടിക്കുകയായിരുന്നുവെന്നാണ് മൂന്നാര്‍ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. തൊഴിലാളി സമരങ്ങളുടെ പേരില്‍ അവര്‍ക്ക് ലഭിച്ചിരുന്ന നക്കാപ്പിച്ചയില്‍നിന്നുപോലും കയ്യിട്ടുവാരി ലെവിയായും ഫണ്ടായും പാര്‍ട്ടിയുടെ ആസ്തി വര്‍ധിപ്പിച്ച മുതലാളിമാരാണ് മൂന്നാറില്‍ പെമ്പിളൈ ഒരുമെയുടെ പിറവിക്ക് കാരണമായത്. തങ്ങള്‍ അവര്‍ക്ക് ചവിട്ടിക്കയറാനുള്ള പൊങ്ങുതടികള്‍ മാത്രമാണെന്ന തിരിച്ചറിവില്‍ നിന്നാണ് തൊഴിലാളി രാഷ്‌ട്രീയത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കുതറിമാറി മൂന്നാറിലെ പെമ്പിളകള്‍ കൈകോര്‍ത്തതും സമരം ചെയ്തതും. കേരളത്തില്‍ തൊഴിലാളിയുടെയും കര്‍ഷകന്റെയും പേരുപറഞ്ഞ് നിരത്ത് വാണ, വാണിരുന്ന ഒരൊറ്റ നേതാവിനെയും അവര്‍ അടുപ്പിച്ചില്ലെന്ന് ഓര്‍ക്കണം.

കിടങ്ങൂരുകാരന്‍ മണിയാശാന്‍ പൊതുവേദിയില്‍ പുലഭ്യം പറഞ്ഞാണ് അന്ന് അരിശം തീര്‍ത്തത്. രാജേന്ദ്രനായിരുന്നു പാര്‍ട്ടിയുടെ പിടിവള്ളി. സമരക്കാരെ അനുനയിപ്പിക്കാനും മരണം വരെ ചെങ്കൊടിത്തണലില്‍ കഴിയാന്‍ അവരെ പ്രേരിപ്പിക്കാനും രാജേന്ദ്രനെ പാര്‍ട്ടി മൂന്നാറിലേക്ക് പറഞ്ഞയച്ചു. ഒരു എംഎല്‍എയ്‌ക്ക് സ്വന്തം ജനത നല്‍കിയ വരവേല്‍പ് കണ്ടാലറിയാം അയാളുടെ സ്വീകാര്യത. കാര്‍ക്കിച്ചുതുപ്പിയും ശകാരിച്ചും ചൂലെടുത്തുകാട്ടിയും അവര്‍ രാജേന്ദ്രനെ ആട്ടിപ്പായിച്ചു.

എന്നിട്ടും എന്തുകൊണ്ടിങ്ങനെ എന്നൊന്ന് വിലയിരുത്താന്‍ ആ പാര്‍ട്ടി തയ്യാറായില്ല എന്നതാണ് ഇപ്പോള്‍ നടക്കുന്ന വാദകോലാഹലങ്ങള്‍ തെളിയിക്കുന്നത്. മൂന്നാറിലെ കയ്യേറ്റങ്ങള്‍ പൊളിച്ചടുക്കാന്‍ മൂന്ന് പൂച്ചകളെ നിയോഗിച്ച വിഎസിന് അന്ന് നേരിടേണ്ടിവന്നത് സിപിഐ അടക്കമുള്ളവരുടെ വിരോധമാണ്. ഇപ്പോള്‍ ദേവികുളം എംഎല്‍എ കയ്യേറ്റക്കാരനാണോ എന്ന് പത്രപ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ സംശയമുണ്ടോ എന്ന് സംശയമില്ലാതെ മറുപടി പറയുന്ന വിഎസ് ഓര്‍മ്മക്കുറവിന്റെ പിടിയിലാണെന്നാണ് പാര്‍ട്ടി പറയുന്നത്. കേരളത്തിലെ ഭരണത്തെ പരിഷ്‌കരിക്കാന്‍ പുത്തന്‍ പദവി ഉണ്ടാക്കി അതില്‍ സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി കുടിയിരുത്തിയ ആള്‍ക്കാണ് ഓര്‍മ്മക്കുറവിന്റെ കുഴപ്പമുണ്ടെന്ന് ഇടുക്കിയിലെ സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ആര്‍ക്കാണ് കുഴപ്പമെന്ന് വ്യക്തമാക്കേണ്ടത് എം.എം. മണിയുടെ ടീം ക്യാപ്ടന്‍ പിണറായി വിജയനാണ്.

വിജയന്റെ കാലത്ത് പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു കയ്യേറ്റ നയമാണുള്ളതെന്ന് വേണം മനസ്സിലാക്കാന്‍. കയ്യേറ്റക്കാര്‍ക്കൊപ്പമാണ് എവിടെയും പാര്‍ട്ടി നേതാക്കള്‍ നിലകൊള്ളുന്നത്. വോട്ടും ചാക്ക് നിറയെ നോട്ടുമാണ് പാര്‍ട്ടിയുടെ നോട്ടമെന്നും ആക്ഷേപമുണ്ട്. ദേവസ്വം ഭൂമികളിലെ കയ്യേറ്റം മുതല്‍ അനാഥമായിപ്പോകുന്ന കേരളത്തിലെ മലനിരകളും പാറക്കൂട്ടങ്ങളും വരെ കയ്യേറുകയാണ്.

കയ്യേറ്റത്തിനെതിരെ നിയമം ശക്തമാണ്. കോടതിവിധികള്‍ക്ക് ക്ഷാമമില്ല. പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ജാഗ്രതയോടെ കാവല്‍ നില്‍പാണ്. എന്നിട്ടും കോടതികളുടെ കണ്‍മുന്നില്‍ കയ്യേറി കൊട്ടാരം കെട്ടി അതിനുമുകളില്‍ പാര്‍ട്ടിക്കൊടിയും കുത്തി, അച്ചിവീട്ടില്‍ നിന്ന് അച്ചാരമായി കിട്ടിയതാണെന്ന അഹന്തയോടെ കട്ടുമുടിക്കുകയാണ് ജനപ്രതിനിധികള്‍ മുതല്‍ കുത്തക മുതലാളിമാര്‍ വരെ.

പശ്ചിമഘട്ടം സംരക്ഷിക്കാനിറങ്ങിയാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്ന മതമേധാവിയുടെ അരമനയില്‍ കയറി മൃഷ്ടാന്നം തട്ടുന്നവന് ഇവിടെ ഇരട്ടച്ചങ്കനെന്നാണ് പോലും പേര്. എന്തുകൊണ്ടാണ് പശ്ചിമഘട്ടസംരക്ഷണം അനിവാര്യമാണെന്ന് എല്ലാ പഠനങ്ങളും അതോറിറ്റികളും വ്യക്തമാക്കിയിട്ടും ഇവിടെ അതിനെതിരെ നിരത്തില്‍ സമരത്തിന് ളോഹയിട്ട പാതിരിമാര്‍ സമരത്തിനിറങ്ങുന്നത്. നടുറോഡില്‍ കഞ്ഞിവെച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്. മൂന്നാറിലെ കയ്യേറ്റവും കള്ളക്കെട്ടിടങ്ങളും ഒഴിപ്പിക്കാന്‍ നിയമസഭാസമിതിയുടെ ശുപാര്‍ശയുടെയും കോടതിവിധിയുടെയും അടിസ്ഥാനത്തില്‍ കടന്നുചെന്ന ഉദ്യോഗസ്ഥര്‍ പറിച്ചുനീക്കിയത് നൂറിലേറെ കുരിശുകളാണ്.

പള്ളിയും പട്ടക്കാരനും പാര്‍ട്ടിക്കാരുമെല്ലാം ചേര്‍ന്ന് വീതംവെച്ചെടുത്ത മൂന്നാറിന്റെ മോചനത്തിനായുള്ള ഒരു സമര വേലിയേറ്റത്തിന് കൊടി ഉയരുന്നതിനുമുമ്പുള്ള പരിഭ്രാന്തിയാണ് ദേവികുളം എംഎല്‍എ രാജേന്ദ്രന്റെ നിലവിളിയില്‍ കാണുന്നത്. കൊന്നുതള്ളിയതിന്റെ കണക്കുകള്‍ ആക്ഷന്‍ സോംഗ് അവതരിപ്പിക്കുന്ന ലാഘവത്തില്‍ പൊതുവേദിയില്‍ നിന്ന് താളത്തില്‍ പാടുന്ന മണിയുടെയും മണിയുടെ ക്യാപ്ടന്‍ പിണറായിയുടെയും തുറന്ന പിന്തുണയുണ്ട് മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് എന്നാണ് വാര്‍ത്തകള്‍.

എംഎല്‍എമാരും എംപിമാരും മുന്നില്‍നിന്ന് കോടതിവിധികളെ വെല്ലുവിളിക്കുകയാണ് കേരളത്തില്‍. ശാസ്താംകോട്ട ചക്കുവള്ളി പരബ്രഹ്മക്ഷേത്രത്തിന്റെ ഭൂമി കയ്യറി കച്ചവടസ്ഥാപനങ്ങള്‍ പണിതവരോട് ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട കോടതിവിധിയോടും പാര്‍ട്ടി സമീപനം ഇതുതന്നെയായിരുന്നു. ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ വിധി നടപ്പാക്കാനെത്തിയ റവന്യൂ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തത് സിപിഎമ്മിന്റെ രാജ്യസഭാ എംപി കെ. സോമപ്രസാദാണ്. നാല് വോട്ട് കിട്ടാന്‍ നാടിനെപ്പോലും തീറെഴുതി വിറ്റ് കളയും ഇമ്മാതിരി നേതാക്കള്‍.

മറയൂരുകാരന്‍ ഷണ്മുഖവേല്‍ രാജേന്ദ്രന്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും കെഎസ്‌കെടിയുവും സിഐടിയുവും കളിച്ചുകഴിഞ്ഞാണ് എംഎല്‍എ ആയത്. മല കയറിയിറങ്ങി ചെളിയത്രയും ചവിട്ടിയാണ് ഇദ്ദേഹം ആ കസേരയിലിരിപ്പുറപ്പിച്ചത്. എഴുപത്തിമൂന്ന് ലക്ഷത്തിന് മേല്‍ ആസ്തിയുമായാണ് പന്ത്രണ്ടാം ക്ലാസുകാരന്‍ രാജേന്ദ്രന്‍ അമ്പത്തൊന്നാം വയസ്സില്‍ ഉള്ള കിടപ്പാടം നഷ്ടപ്പെടാതിരിക്കാന്‍ ഈ നെട്ടോട്ടം ഓടുന്നതെന്ന് മനസ്സിലാക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍
Varadyam

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

Kerala

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

Kerala

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

തച്ചങ്കരിയെ രക്ഷിക്കാന്‍ ശിപാര്‍ശക്കത്ത്; ആ വിഐപി പി.ജെ. കുര്യനോ?

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.