Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ആംബുലന്‍സുകള്‍ക്ക് മൊബൈല്‍ ആപ് വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 09:53 pm IST
in Kozhikode

കോഴിക്കോട്: അത്യാഹിത ഘട്ടങ്ങളില്‍ ആംബുലന്‍സ് വിളിച്ചാല്‍ കിട്ടാത്ത അവസ്ഥക്ക് പരിഹാരമായി മൊബൈല്‍ ആപ് വരുന്നു. ജില്ലയിലെ മുഴുവന്‍ ആംബുലന്‍സുകളെയും പരിശീലനം നേടിയ വളണ്ടിയര്‍മാരെയും കോര്‍ത്തിണക്കുന്ന മൊബൈല്‍ ആപ് തയ്യാറാക്കുന്നത് ജില്ലാ ഭരണകൂടവും എയ്ഞ്ചല്‍സും ചേര്‍ന്നാണ്. അത്യാഹിത സന്ദര്‍ഭങ്ങളില്‍ ആര്‍ക്കും ആപില്‍ കയറി ജിപിഎസ് സഹായത്തോടെ പരിസരത്ത് ലഭ്യമായ ആംബുലന്‍സുകളുടെയും വളണ്ടിയര്‍മാരുടെയും വിവരങ്ങള്‍ അറിയുകയും ബന്ധപ്പെടുകയും ചെയ്യാം.

അടുത്തുള്ള ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ബ്ലഡ് ബാങ്കുകള്‍ തുടങ്ങിയ വിവരങ്ങളും എയ്ഞ്ചല്‍സ് ആപില്‍ നിന്ന് അറിയാം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിളിക്കാവുന്ന സ്ഥിരം നമ്പറുകളുണ്ടാകും. ഇതിനു പുറമെ ലഭ്യമായ റെസ്‌ക്യൂ ഓപ്പറേറ്റര്‍മാര്‍, മുങ്ങല്‍ വിദഗ്ധര്‍, പാമ്പു പിടുത്തക്കാര്‍, രക്തദാതാ ക്കള്‍ തുടങ്ങിയവരെയും ഭാവിയില്‍ മൊബൈല്‍ ആപില്‍ കണ്ണികളാക്കും. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലെ വിവരങ്ങളാണ് ആപില്‍ ഉള്‍പ്പെടുത്തുക. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ആപ് ലോഞ്ച് ചെയ്യും.

പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപില്‍ ജില്ലയിലെ മുഴുവന്‍ ആംബുലന്‍സുകളും രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. ഇത് സംബന്ധിച്ച് ആര്‍ടിഒയുടെ സാന്നിധ്യത്തില്‍ ആംബുലന്‍സ് ഉടമകളുടെ യോഗം വിളിക്കാന്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആരോഗ്യ വിഭാഗത്തിനു കീഴിലുള്ള ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എമര്‍ജന്‍സി മെഡിസിനില്‍ ത്രിദിന പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു.

താലൂക്ക് അടിസ്ഥാനത്തിലുള്ള പരിശീലന പരിപാടിക്ക് എയ്ഞ്ചല്‍സും നാഷണല്‍ ഹെല്‍ത്ത് മിഷനും നേതൃത്വം നല്‍കും. യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് അധ്യക്ഷനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

രാജ്യം ഒരു ആപത്തിനെ നേരിടുമ്പോൾ ബംഗ്ലാദേശ് പോലെ ആവില്ല ഇവിടെയുള്ള യുവജനത ; ‘ഭാരത് മാതാ കി ജയ്’ മുഴക്കി സൈന്യത്തിനൊപ്പം അങ്ങ് ഇറങ്ങും

Kerala

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും
India

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

പുതിയ വാര്‍ത്തകള്‍

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.