Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സമാജവും സന്യാസിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 01:29 am IST
inSamskriti

ബൗദ്ധമതത്തിന്റെ സ്ഥാപകനായ ബുദ്ധഭഗവാനും സനാതനധര്‍മ്മത്തിന്റെ പുനരുദ്ധാരകനായ ആദിശങ്കരനും അസാമാന്യ സംഘാടകരും കൂടി ആയിരുന്നു.

‘എന്റെ ജ്ഞാനോപദേശം നിങ്ങള്‍ ലോകത്തിലെമ്പാടും പോയി പ്രഖ്യാപിക്കുക, പ്രചരിപ്പിക്കുക’ എന്ന് ബുദ്ധന്‍ തന്റെ ശിഷ്യന്മാരോടരുളി. അതേപോലെ ശ്രീശങ്കരന്‍ സന്യാസിമാര്‍ക്കിടയില്‍ ദശനാമിപരമ്പര ഏര്‍പ്പെടുത്തി. അതിന് അദ്ദേഹം വളരെ വളരെ പണിപ്പെട്ടിരിക്കണം. ഒന്നാമത് സന്യാസം ആരോടും വിധേയത്വമില്ലാതെ എത്തിച്ചേരുന്ന ജീവിതമാണ്. രണ്ടാമത് ഓരോരുത്തര്‍ക്കും അവനവന്റെ വെളിപാടാണ് വെളിച്ചം നല്‍കുന്നത് എന്ന അടിസ്ഥാനസങ്കല്‍പ്പമാണ് ഭാരതീയ മഹര്‍ഷിമാര്‍ പണ്ടുമുതലേ പുലര്‍ത്തിപ്പോന്നത്.

ഇതുകൂടാതെ നാടിന്റെ വിശാലത, ഭൂമിശാസ്ത്രപരമായ വൈവിധ്യം, ഭാഷകളുടെ ബാഹുല്യം, സഞ്ചാരസൗകര്യങ്ങളുടെ പരിമിതി എന്നിങ്ങനെ ബാഹ്യമായ മറ്റുപലതും. ഈ പശ്ചാത്തലത്തില്‍ സന്യാസിമാര്‍ക്ക് ‘ആത്മനോമോക്ഷാര്‍ത്ഥ’മുള്ള ആദര്‍ശദീക്ഷയുംകൂടി നല്‍കുക എന്ന പ്രവൃത്തി ശ്രീശങ്കരന് എത്രയോ കഠിനമായ ഒന്നായിരുന്നിരിക്കണം. എങ്കിലും അദ്ദേഹം അത് അതിസഫലമായി നിര്‍വഹിച്ചു.

സമാജത്തിന്റെ നന്മയും ക്ഷേമവും മുന്നില്‍ക്കണ്ട് അദ്ദേഹം സന്യാസിമാരെ പത്തായിതിരിച്ച് ഓരോ കൂട്ടര്‍ക്കും ഓരോ കര്‍മക്ഷേത്രം നിര്‍ദ്ദേശിച്ചു. ഇടതടവില്ലാതെ എത്തിച്ചേരുന്ന തീര്‍ത്ഥാടകരെ സഹായിക്കാനും നയിക്കാനും തീര്‍ത്ഥസ്‌നാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ടവര്‍, അന്തര്‍യോഗത്തിലും സാധനയിലൂംകൂടി ഉയരാന്‍ വെമ്പുന്നവരെ തുണയ്‌ക്കാന്‍ ആശ്രമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കേണ്ടവര്‍.

നിബിഡമല്ലാത്ത വനം കേന്ദ്രമാക്കേണ്ടവര്‍, ഘോരമായ ആരണ്യം കേന്ദ്രമാക്കേണ്ടവര്‍ മലമ്പ്രദേശം കേന്ദ്രമാക്കേണ്ടവര്‍. സാധാരണ നാട്ടുകാരന് അപ്രാപ്യമായ പര്‍വ്വതപ്രദേശം കേന്ദ്രമാക്കേണ്ടവര്‍, സാഗരത്തിനപ്പുറമുള്ള പ്രദേശങ്ങള്‍ കേന്ദ്രമാക്കേണ്ടവര്‍, പുരങ്ങള്‍ അഥവാ പട്ടണങ്ങള്‍ കേന്ദ്രമാക്കേണ്ടവര്‍, വേദപാഠശാലകള്‍ മുതലായവ കേന്ദ്രമാക്കേണ്ടവര്‍ എന്നിങ്ങനെ സര്‍വാശ്ലേഷിയായി സന്യാസിമാരുടെ പ്രവര്‍ത്തനരംഗം വിഭജിച്ചു. സന്യാസി എത്താത്ത സ്ഥലമില്ലെന്നായി.

അതേസമയം അതത് കര്‍മ്മക്ഷേത്രത്തില്‍ മഠംകെട്ടി അതിനുള്ളില്‍ ചടഞ്ഞുകൂടേണ്ട ആളായിരുന്നില്ല സാക്ഷാല്‍ സന്യാസി. ‘മഠാധിപതിയായിത്തീരുക’ ഒരു ശിക്ഷയായിട്ടുപോലും കരുതിയിരുന്നു. അത് എടുത്തുകാണിക്കുന്ന ഒരു കഥ പണ്ട് ആഗമാനന്ദ സ്വാമികള്‍ പറഞ്ഞുതന്നതോര്‍ക്കുന്നു. ഒരിക്കല്‍ ഒരു സന്യാസി നടന്നുനടന്ന് ഒരു ഗ്രാമത്തിലെത്തി. തനിക്ക് കിട്ടിയ ഭിക്ഷാന്നം മുഴുവന്‍ ഒരു കുടിലില്‍വച്ച് കുളിക്കാന്‍ പോയി.

പുഴയിലാണ് കുളി. കുളി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഒരു നായ കുടിലില്‍ കയറി ഭിക്ഷാന്നം മുഴുവന്‍ കഴിക്കുന്നത് അദ്ദേഹം കണ്ടു. കലശലായ വിശപ്പുമൂലമുണ്ടായ കോപം കാരണം അദ്ദേഹം തന്റെ കൈയിലെ ദണ്ഡുകൊണ്ട് ആ നായയ്‌ക്ക് വച്ചു കൊടുത്തരൊരടി, പാവം അതിന്റെ കാലൊടിഞ്ഞു. അത് ഞൊണ്ടി ഞൊണ്ടി പുറത്തേയ്‌ക്കോടി.

പിന്നത്തെ രംഗം ബ്രഹ്മാവിന്റെ സന്നിധാനമാണ്. നായ ആ ജഗല്‍വിധാതാവിനോട് സങ്കടമുണര്‍ത്തി. അദ്ദേഹം ആ സന്യാസിയെ വിളിച്ചുവരുത്തി വാദം കേട്ടു. അവസാനി വിധി പറഞ്ഞു. ‘ശുനകന്‍ അതിന്റെ സംസാരവും സ്വഭാവവും വിട്ട് ഒന്നുംതന്നെ ചെയ്തിട്ടില്ല. സന്യാസിയായ നീ ചെയ്തു. അതുകൊണ്ട് നീ ശിക്ഷാര്‍ഹന്‍ തന്നെ. നീ അഞ്ചേക്കര്‍ ഭൂമിയുടെ ഉടമസ്ഥനാകും.’ അങ്ങനെ പരിവ്രാജകന്‍ മഠാധിപതിയായി. ഒടുവില്‍ ആധാരക്കെട്ടുമായി കോടതിയും കയറിയിട്ടുണ്ടാകണമെന്ന് തോന്നുന്നു.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.