Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാര്‍ഷിക മേഖലയില്‍ പുതിയ പ്രതീക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:41 pm IST
in Vicharam

ലോകത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ എറ്റവും വലിയ കലവറയാണ് ഭാരതം. ഭക്ഷ്യവസ്തുക്കളില്‍ പ്രധാനമായ അരി, ഗോതമ്പ് എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ആദ്യത്തെ മുന്ന് ഉല്‍പാദകരില്‍ ഒന്ന് എല്ലാ കാലവും ഭാരതം തന്നെ. മാത്രമല്ല, ലോകത്തിലെ മൊത്തം പഴവര്‍ഗ്ഗ ഉല്‍പാദനത്തിന്റെ 10 ശതമാനം നമ്മുടെ കര്‍ഷകരാണ് ഉല്‍പാദിപ്പിക്കുന്നത്. മാംസം ഒഴികെയുള്ള മിക്ക ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തിലും ഭാരതം അതിന്റെ മൂന്നിരട്ടി വലുപ്പമുള്ള അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പമോ അവര്‍ക്ക് മുകളിലോ ആണ്.

നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്നു എന്ന പ്രചരിപ്പിച്ചിരുന്നെങ്കിലും 2016-17 വര്‍ഷം ഭാരതത്തില്‍ 270.1 ദശലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിക്കുമെന്നാണ് ഔദ്യേഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ച 252.3 ദശലക്ഷം ടണ്ണിനെക്കാള്‍ ഏഴ് ശതമാനം വര്‍ദ്ധനവാണ്. അപൂര്‍വ്വം ചില വര്‍ഷങ്ങളില്‍ മാത്രമേ കാര്‍ഷിക മേഖല ഇത്രയും വലിയ വളര്‍ച്ചാ നിരക്ക് കാണിച്ചിട്ടുണ്ടായിരുന്നുള്ളൂ.

സ്ഥാപിത താല്‍പര്യക്കാര്‍ ഇത്തരം കാരണങ്ങളും വിതരണത്തിലെ അപാകതകളും മുതലെടുത്ത് വിലയെ സ്വാധീനിച്ച് തട്ടിപ്പ് നടത്തുന്നത് കഴിഞ്ഞ കാലങ്ങളില്‍ പലപ്പോഴും നാം കാണാറുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ കടുത്ത വരള്‍ച്ചയെ നേരിടുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇത് പയര്‍വര്‍ഗ്ഗങ്ങളുടെ ഉല്‍പാദനത്തെ ബാധിച്ചേക്കാം എന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. ഈ സാഹചര്യം മുന്നില്‍ കണ്ട് രണ്ട് ദശലക്ഷം ടണ്‍ പയര്‍വര്‍ഗ്ഗങ്ങള്‍ സംഭരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് മാസം ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ആഭ്യന്തര വിപണിയിലെ ദിനംപ്രതിയുള്ള വിലകയറ്റം തടയാന്‍ സര്‍ക്കാര്‍ ഇതിനകം ഏകദേശം ഒന്നര ദശലക്ഷം ടണ്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ ഇറക്കുമതിയിലൂടെ സംഭരിച്ചുകഴിഞ്ഞു. ഇനിയും സംഭരണത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.

വിലയുടെ വ്യതിയാനത്തെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ പ്രൈസ് സ്‌റ്റെബിലൈസേഷന്‍ ഫണ്ട് മാനേജ്‌മെന്റ് കമ്മറ്റി (പിഎസ്സ്എഫ്എംസി) എന്ന സംവിധാനം സര്‍ക്കാര്‍ സംഭരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അഭികാമ്യമായ വില തിട്ടപ്പെടുത്തി ഇറക്കുമതിയിലൂടെയുള്ള സംഭരണത്തിന്ന് നേരത്തെതന്നെ അനുമതി നല്‍കുന്നുണ്ട്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അഭ്യന്തര വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയായിരിക്കണം എന്ന നിബന്ധനയും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പലപ്രദമായ രീതിയില്‍ യഥാസമയം സംഭരിക്കുവാനും, അവ നല്ല രീതിയില്‍ സൂക്ഷിക്കുവാനും, സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം കുറഞ്ഞ വിലയില്‍ സംഭരിച്ച വസ്തുക്കള്‍ ആവശ്യത്തിന്ന് വിപണിയില്‍ ഇറക്കാനും ബഫര്‍ സ്‌റ്റോക്ക് മേനേജ്‌മെന്റ് ഏജന്‍സി (ബിഎസ്എംഎ) എന്ന പേരില്‍ ഒരു സര്‍ക്കാര്‍ അംഗീകൃതസംവിധാനം നിലവിലുണ്ട്.

കോണ്‍ട്രാക്റ്റ് വഴി ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കുന്ന ഏജന്‍സികള്‍ കര്‍ശനമായ ചട്ടങ്ങളും പാലിക്കുന്നു. കര്‍ക്കശമായ സര്‍ക്കാര്‍ ചട്ടങ്ങളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനത്തിന്റെ അന്തിമമായ ലക്ഷ്യം ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞ വിലയില്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ്. അത് കേന്ദ്ര സര്‍ക്കാറിന്റെ പക്ഷത്തുനിന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം അവശ്യവസ്തുക്കളുടെ വില പിടിച്ചുനിര്‍ത്താന്‍ സഹായമായിരുന്നു എന്ന് ഇപ്പോള്‍ സാധാരണക്കാരന്റെ അനുഭവം വ്യക്തമാക്കുന്നു. നിലവില്‍ നാല് ശതമാനമുള്ള ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പത്തിന്റെ നിരക്ക് രണ്ടില്‍ കുറഞ്ഞ ശതമാനമായിരിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം.

വര്‍ഷംതോറും ശരാശരി 50,000 കോടി രൂപയിലധികം വിലമതിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ നശിച്ച് പോകുന്ന ചിത്രം മുന്‍കാല സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും ആത്മാര്‍ത്ഥതയില്ലായ്‌മയും വ്യക്തമാക്കുന്നതാണ്. ഇത് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലക്ക് ഖജനാവില്‍നിന്ന് അനുവദിക്കുന്ന മൊത്തം തുകയേക്കാള്‍ 30 ശതമാനം കൂടുതലാണ്. കഴിഞ്ഞ കാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങളുടെ വില കുതിച്ചുയരുമ്പോള്‍ സാധാരണ കര്‍ഷകര്‍ ദരിദ്രരായി മാറി എന്നത് മറ്റൊരു അത്ഭുത കഥ. രാഷ്‌ട്രീയ സ്വാധീനമുള്ള കരിഞ്ചന്തക്കാരും ഇടനിലക്കാരും സമ്പന്നരായിക്കൊണ്ടിരുന്നു. ഈ സ്ഥിതി മാറ്റുക എന്നതാണ് മോദി സര്‍ക്കാറിന്റെ മറ്റൊരു പ്രധാന ലക്ഷ്യം.

പ്രൈസ് സ്‌റ്റെബിലൈസേഷന്‍ ഫണ്ട് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം വഴി വിലയില്‍ അസ്ഥിരത സൂചിപ്പിക്കുന്ന വസ്തുക്കളുടെ നേരത്തേയുള്ള സംഭരണത്തിനും വേഗം നശിച്ച് പോകുന്ന വസ്തുക്കളുടെ സംഭരണത്തിനുമായി സര്‍ക്കാര്‍ 500 കോടി രൂപ ബജറ്റില്‍ വകയിരുത്തിയത് ദീര്‍ഘവീക്ഷണമുള്ള നടപടിയാണ്. ഉല്‍പാദനം വര്‍ദ്ധിക്കുമ്പോഴും വില കൂടുന്ന പ്രവണത ചിലപ്പോള്‍ മുന്‍കാലങ്ങളില്‍ കണ്ടുവരാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ മാത്രമല്ല, ഉല്‍പാദനം കുറയുമ്പോഴും വില പിടിച്ചുനിര്‍ത്താനുള്ള സമഗ്രമായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അതിനുവേണ്ടി നിതി അയോഗ് (പ്ലാനിങ്ങ് കമ്മീഷന്റെ പരിഷ്‌കരിച്ച രൂപം) യഥാസമയം ഭക്ഷ്യ വിപണിയിലെ സ്ഥിതി അവലോകനം ചെയ്ത് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിഭാഗത്തിലുള്ള ഭക്ഷ്യധാന്യങ്ങളുടെ കുറവ് നികത്താന്‍ സമയാസമയം ബഫര്‍ സ്‌റ്റോക്കുകള്‍ കരുതാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു.

ഇതുപോലുള്ള ഒട്ടേറെ തന്ത്രങ്ങളുടെയും പദ്ധതികളുടെയും കാര്യക്ഷമമായ നടത്തിപ്പിന്റെ പലമാണ് നാം ഇപ്പോള്‍ കാണുന്ന ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രണം. ഈ രീതിയില്‍ കരിഞ്ചന്ത എന്ന ശാപം പൂര്‍ണ്ണമായും അവസാനിപ്പിക്കാനുള്ള സംവിധാനം നടപ്പിലാക്കാന്‍ മോദി സര്‍ക്കാറിന്ന് കഴിഞ്ഞു എന്നത് സാധാരണകാരനെ സംബന്ധിച്ചി ടത്തോളം ആശാവഹമായ നേട്ടം തന്നെയാണ്. ഉല്‍പാദനത്തില്‍ മാത്രമല്ല, ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ ശരിയായ വിപണിയില്‍ യഥാസമയം എത്തിക്കാനുള്ള വിതരണ മാര്‍ഗ്ഗം, മൂല്യവര്‍ദ്ധിത പ്രക്രിയയിലൂടെ കൂടുതല്‍ വില കിട്ടാനുള്ള മാര്‍ഗ്ഗം എന്നിവയിലൂടെ കാര്‍ഷിക മേഖല കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. ഈ രീതിയില്‍ ഗ്രാമീണ മേഖല കൂടുതല്‍ സാമൂഹ്യ,സാമ്പത്തിക ഭദ്രത കൈവരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇതാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം.

‘സമഗ്ര ശീതീകരണ ശൃംഖലയും മൂല്യവര്‍ദ്ധന അടിസ്ഥാന സൗകര്യവും’എന്ന പേരിലുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിലെ കാര്‍ഷിക മേഖലയുടെ ക്ഷമതയും ഉപഭോക്താക്കളുടെ എണ്ണവും മനസ്സിലാക്കി ധാരാളം പാശ്ചാത്യ കമ്പനികള്‍ ഈ മേഖലയില്‍ സജീവ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. പക്ഷെ ഇനിയും ധാരാളം അവസരങ്ങള്‍ ഈ രംഗത്ത് തുറക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിയുന്നു.

പല പാശ്ചാത്യ കമ്പനികളും ഭാരതത്തില്‍ നിലവിലുള്ള സാഹചര്യങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് നിരീക്ഷിക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി മൂന്ന് തവണ കേന്ദ്ര ഭക്ഷ്യ വ്യവസായ വകുപ്പ് 24 പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഭാരതത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഭക്ഷ്യ മേഖലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയ നയങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുകയുണ്ടായി. പുതിയ നയങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്‌കൃതഭക്ഷ്യവസ്തു നിര്‍മ്മാണമേഖലയിലും ഇകൊമേഴ്സ്സ് വഴിയുള്ള വിപണന രംഗത്തും ഒരു സംരംഭത്തിന്ന് നൂറ് ശതമാനം നേരിട്ടുള്ള പാശ്ചാത്യ നിക്ഷേപം ലളിതമായ രീതിയില്‍തന്നെ ഇപ്പോള്‍ സാധ്യമാണ്. വന്‍ നിക്ഷേപ ശേഷിയും സാങ്കേതിക മികവുമുള്ള പാശ്ചാത്യ കമ്പനികള്‍ക്ക് ഭാരതത്തിന്റെ ബൃഹത്തായ കാര്‍ഷിക മേഖല പുതിയ പ്രതീക്ഷ നല്‍കുന്നു. ഒപ്പം മോദി സര്‍ക്കാറിന്റെ നയപരമായ പ്രതിബദ്ധതയും നിക്ഷേപകരില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.