Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

‘ദൈവ ശിക്ഷ’യില്‍ നിന്ന് രക്ഷകയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:50 pm IST
inLifestyle

ബൃന്ദ നാഗരാജന്‍

ആര്‍ത്തവം ദൈവം തരുന്ന ശിക്ഷയായിട്ടായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അത് ദൈവകോപത്തിനും അതുവഴി പ്രകൃതി ക്ഷോഭങ്ങളും വന്യമൃഗങ്ങളുടെ ആക്രമണങ്ങളും ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം.

ആര്‍ത്തവസമയത്ത് കാലിത്തൊഴുത്തിന് സമമായ സ്ഥലത്തായിരിക്കണം വാസം. ആരേയും തൊടാന്‍ പാടില്ല. ആദ്യമായി ഋതുമതിയാകുന്നവള്‍ പുരുഷന്മാരുടെ മുഖത്തുപോലും നോക്കാന്‍ പാടില്ലത്രെ. തീണ്ടാരിയായ പെണ്ണ് ഒരാളെ തൊട്ടാലോ, അവര്‍ക്ക് ഭക്ഷണം നല്‍കിയാലോ അവര്‍ അസുഖബാധിതരായി തീരുമെന്ന കടുത്ത അന്ധവിശ്വാസം ആ ഗ്രാമീണര്‍ക്കിടയിലുണ്ട്. പുഴയില്‍ ഇറങ്ങാനുള്ള സ്വാതന്ത്രവും ആര്‍ത്തവ ദിനങ്ങളില്‍ അവിടുത്തെ സ്ത്രീകള്‍ക്കില്ല. അവര്‍ക്കാവശ്യമായ വെള്ളം മറ്റാരെങ്കിലും കൊണ്ടുകൊടുക്കും. ആദ്യമൂന്ന് ദിവസം കുളിപോലും നിഷിദ്ധമാണ്. ഏറ്റവും ശുചിത്വം പാലിക്കേണ്ട നാളുകളിലാണ് ഇതെന്ന് നാം ഓര്‍ക്കണമെന്ന് ബൃന്ദ പറയുന്നു.

ദാരിദ്രവും ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും ഒക്കെക്കൊണ്ട് സാനിറ്ററി ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള കേട്ടറിവുപോലും അവര്‍ക്കില്ല. പഴന്തുണികളും കീറത്തുണികളുമാണ് ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ആര്‍ത്തവശുചിത്വത്തിന്റെ പ്രാധാന്യവും ആതൊരു ജൈവിക പ്രക്രിയയാണെന്നും ഗ്രാമീണ സ്ത്രീകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ബൃന്ദ തീരുമാനിക്കുന്നത്. അതിനായി മൂന്ന് മാര്‍ഗ്ഗങ്ങളാണ് അവര്‍ സ്വീകരിച്ചത്.

അവിടുത്തെ സ്ത്രീകള്‍ക്കിടയില്‍ ആദ്യമൊരു സര്‍വെ നടത്തി പ്രശ്‌നങ്ങള്‍ പഠിച്ചു. 80 ശതമാനം സ്ത്രീകളും ദൈവം നല്‍കിയ ശിക്ഷയായിട്ടാണ് ആര്‍ത്തവത്തെ കണ്ടിരുന്നത്. ആ ധാരണ തിരുത്തുന്നതിന്റെ ഭാഗമായി ഓരോ ഗ്രാമത്തിലേയും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്‌കൂളുകളിലായിരുന്നു പിന്നീട് ബോധവത്കരണ പരിപാടി നടത്തിയത്.

ആരോഗ്യം, ലിംഗസമത്വം, ആര്‍ത്തവം എന്നിവയെക്കുറിച്ചെല്ലാം വിശദമായിത്തന്നെ കുട്ടികള്‍ക്ക് ക്ലാസെടുത്തു-ബൃന്ദ പറയുന്നു. 1,000 ത്തിലേറെ കുട്ടികള്‍ക്ക് വിവിധ സ്‌കൂളുകളിലായി ഇതിന്റെ പ്രയോജനം കിട്ടി. ഫോണ്‍ വിളിച്ചും മെസേജ് അയച്ചും കുട്ടികള്‍ സംശയങ്ങള്‍ക്ക് ഉത്തരം തേടുന്ന ഘട്ടം വരെകൊണ്ടുചെന്നെത്തിക്കാന്‍ സാധിച്ചുവെന്നും ബൃന്ദ അഭിമാനത്തോടെ പറയുന്നു.

നശിപ്പിച്ചുകളയാവുന്ന സാനിറ്ററി പാഡുകള്‍ പ്രാദേശികമായി ലഭ്യമല്ലാത്തതിനാല്‍ സ്ത്രീകള്‍ ഇത് വാങ്ങുന്നതിനായ് സമീപ പട്ടണത്തിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നു. സാനിറ്ററി പാഡിന് ബദലായി ഉപയോഗിക്കാന്‍ പറ്റുന്നതും ശുചിത്വമുള്ളതുമായ ഉല്‍പന്നങ്ങള്‍ അവര്‍ക്കിടയില്‍ ലഭ്യമാക്കുന്നതിനായി മഹിള എന്റര്‍പ്രൈസസ് എന്ന സംരഭത്തിനും ബൃന്ദ തുടക്കമിട്ടുകഴിഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബൃന്ദ

പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള പാഡ് നിര്‍മിക്കുന്നതിന് കമല എന്ന ഗ്രാമീണ യുവതിയെ പഠിപ്പിക്കുകയും ചെയ്തു. ഗ്രാമങ്ങളില്‍ ഇന്നിത് നല്ല രീതിയില്‍ വിറ്റുപോകുന്നു. ഒരു പാഡിന് 30 രൂപയാണ് വില. പാഡ് നിര്‍മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഗുജറാത്തില്‍ നിന്നാണ് ബൃന്ദ ഇവിടെയെത്തിക്കുന്നത്. ഇതിനായി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായവുമുണ്ട്.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവത്തെക്കുറിച്ച് കുടുംബാംഗങ്ങളോടോ മറ്റുള്ളവരോടോ സംസാരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഗ്രാമങ്ങളിലുള്ളത്. ഇത് മുന്നില്‍ കണ്ടാണ് ദ ലിറ്റില്‍ ബുക്ക് ഓഫ് ഗ്രോവിങ് അപ് എന്ന പേരിലൊരു 30 പേജുകളുള്ള, സമഗ്രമായ ഒരു ബുക്ക് ബൃന്ദ പുറത്തിറക്കിയത്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.