Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദിവ്യതയുടെ നിദാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:35 am IST
inSamskriti

അമ്മയുടെ ദൗത്യം ബോദ്ധ്യമായപ്പോള്‍ ഭര്‍ത്താവായ ശ്രീകൃഷ്ണഭഗത്ത് അമ്മയുടെ മിഷനുവേണ്ടി തന്റെ സര്‍വ്വ സ്വത്തും നല്‍കാന്‍ തയ്യാറായി. ഗൃഹത്തിന്റെ അകത്തളത്തില്‍നിന്നും ജീവിതത്തില്‍ തന്റെ ദൗത്യം എന്തെന്ന ബോധത്തോടെ അമ്മ ഒരു വിശ്വഗുരുവായി വളര്‍ന്നു. അമ്മയുടെ പ്രബോധനങ്ങളും എഴുതപ്പെട്ട കൃതികളും ഉയര്‍ന്ന ആദ്ധ്യാത്മിക ജീവിതത്തെ വിവരിക്കുന്നതായിരുന്നു. സമാധിയും ഏകാന്തതയും അമ്മയുടെ ആദ്ധ്യാത്മിക ദൗത്യത്തിന്റെ ഭാഗമായിരുന്നു. അമ്മയുടെ ദിവ്യഭാവങ്ങള്‍ ഈശ്വരത്വത്തിന്റെയും ദിവ്യതയുടെയും നിദാനങ്ങളായിരുന്നു.

സമാധിയില്‍ നിന്നുണ്ടായ സമയത്ത് എപ്പോഴും സ്‌നേഹപൂര്‍ണ്ണമായ ഒരു പുഞ്ചിരി അമ്മയുടെ മുഖത്തുണ്ടാകും. അമ്മയില്‍ ദിവ്യത്വയും മനുഷ്യത്വവും പരിപൂര്‍ണ്ണതയുടെ രണ്ടു ഭാവങ്ങളായി അനന്തമായ പ്രേമത്തോടെ ശോഭിച്ചു. അമ്മ പ്രേമമൂര്‍ത്തിയായിരുന്നു. കാരുണ്യത്തിന്റെ പ്രതീകമായിരുന്നു. ലോകം മുഴുവന്‍ അമ്മയുടെ പ്രിയപ്പെട്ട കുട്ടികളായിരുന്നു. ഈശ്വരന്റെ മാതൃത്വഭാവമെന്ന പൗരാണിക ആദര്‍ശം അമ്മയില്‍ സാരൂപ്യം പ്രാപിച്ചപോലെ കാണപ്പെട്ടു.

അമ്മയുടെ തത്ത്വോപദേശങ്ങളില്‍ ഗൃഹത്തില്‍ ആദ്ധ്യാത്മികതയുടെ ആവശ്യം ഊന്നിപറയുന്നുണ്ട്. ജീവിതത്തെ യോഗാത്മകമാക്കുന്നതെങ്ങിനെയെന്ന് അമ്മ പഠിപ്പിച്ചു. ബന്ധങ്ങളല്ല ബന്ധനങ്ങളാണ് അതായത്ത് ആസക്തികളാണ് ഉപേക്ഷിക്കേണ്ടത്. ബാഹ്യമായ ഗൃഹസ്ഥാശ്രമചര്യകളല്ല അവയോടുള്ള ആന്തരികമായ വീക്ഷണമാണ് മാറ്റേണ്ടത്. ഉപനിഷത്തില്‍ പറയുന്ന തത്ത്വങ്ങള്‍ അമ്മ ഉപദേശദീക്ഷയായി നല്‍കി. ഒരിക്കല്‍ ഒരു ഭക്തന്‍ അവരുടെ കഷ്ടതയില്‍പെട്ട സ്‌നേഹിതയെ അമ്മയ്‌ക്കു പരിചയപ്പെടുത്തി. അമ്മയെ കണ്ടമാത്രയില്‍ തന്നെ അവരുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ കുടുകുടാ ഒഴുകാന്‍ തുടങ്ങി. അവര്‍ ദയനീയമായി വിലപിക്കാനും തുടങ്ങി. തന്റെ സുഹൃത്തായ ഈ സ്ത്രീയുടെ ഭര്‍ത്താവ് ഒരു ചീത്ത സ്ത്രീയുമായി കൂട്ടുകെട്ടാണെന്നും അവളെ വീട്ടിലേക്ക് കൊണ്ടുവരാന്‍ നോക്കുകയാണെന്നും ആ ഭക്ത പറഞ്ഞു. ഈ സാഹചര്യവുമായി പൊരുത്തപ്പെടാനാവാതെ ആവര്‍ അത്മഹത്യ ചെയ്യാന്‍ പോവുകയാണ്. അവസാനത്തെ അശ്രയം എന്ന നിലയ്‌ക്കാണ് അമ്മയുടെ അടുത്തു വന്നിരിക്കുന്നത്.

അത്മഹത്യ ഒന്നിനും പരിഹാരമല്ല. അമ്മയുടെ വാക്കുകള്‍ അനുസരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ പ്രശ്‌നത്തിന് എളുപ്പമായ പരിഹാരമാര്‍ഗ്ഗം ഉണ്ട് എന്ന് അമ്മ പറഞ്ഞു. ആ സ്ത്രീ സന്തോഷത്തോടെ അമ്മയെ നോക്കിയിട്ടു തന്റെ ഗൃഹത്തില്‍ സമാധാനം കിട്ടാന്‍ വേണ്ടി താന്‍ അമ്മ പറയുന്നതെന്തും ചെയ്യാന്‍ തയ്യാറാണണെന്നവര്‍ പറഞ്ഞു. സ്വന്തം ഭര്‍ത്താവിന്റെ കുറ്റങ്ങളും കുറവുകളും മാത്രം കാണാതെ ഒരു അര്‍പ്പണബോധത്തോടെ ഭര്‍ത്താവിനെ പരിചരിച്ചുകൊണ്ട് ധാര്‍മ്മികമായ ജീവിതം നയിക്കണമെന്ന് അമ്മ അവരോടു പറഞ്ഞരെ ഉപദേശിച്ചു. അമ്മ അവര്‍ക്ക് രാമാനാമ മന്ത്രവും ഉപദേശിച്ചുകൊടുത്തു. പതിവായി അത് ജപിക്കണമെന്നും പറഞ്ഞു. അവര്‍ അതനുസരിച്ചു ജീവിക്കാന്‍ തുടങ്ങി. ഏറെ താമസിയാതെ ഭര്‍ത്താവിന്റെ സ്‌നേഹിത ആ ദമ്പതികളില്‍ ഉണ്ടായ മാറ്റം കണ്ട് കുറ്റബോധം തോന്നുകയും അമ്മയോട് ക്ഷമായാചാനം ചെയ്ത് രാമനാമമന്ത്ര ഉപദേശം സ്വീകരിക്കുകയും ചെയ്തു. മനുഷ്യഹൃദയങ്ങളില്‍ അമ്മയുണ്ടാക്കുന്ന ഈ മാറ്റമാണ് അമ്മയുടെ അത്ഭുതപ്രവര്‍ത്തനം. അത് സമൂഹത്തില്‍ ദൂരവ്യാപകമായ ഉല്‍ക്കര്‍ഷം ഉണ്ടാക്കുന്നു.

അമ്മയുടെ ഗൃഹത്തിനു സമീപം പൊന്നമ്മക്ക എന്നു പേരായ ഒരു വൃദ്ധ താമസിച്ചിരുന്നു. അവരുടെ വീടിന്റെ മുകളിലെ വരാന്തയില്‍ നിന്നാല്‍ അമ്മയുടെ വീടിന്റെ മുറ്റവും തുളസിത്തറയും കാണാം. പ്രഭാതത്തില്‍ അമ്മ തുളസിപൂജ നടത്തുന്നത് ഭക്തിഭാവത്തോടെ അവര്‍ നോക്കിനില്‍ക്കും. ഇത് അവരുടെ അനുഷ്ഠാനത്തിന്റെ ഭാഗമായി. അതുമൂലം അവര്‍ക്ക് വളരെയധികം ശാന്തിയും, ആനന്ദവും അനുഭവമാകുമായിരുന്നു. ഒരു ദിവസം പ്രഭാതത്തില്‍ പതിവുപ്പേപാലെ അവരുടെ വീടിന്റെ ജനാലയിലൂടെ നോക്കിയപ്പോള്‍ അമ്മ പ്രദക്ഷിണം വെക്കുന്നത് കണ്ടു. അതേ സമയം ഒരു സ്വര്‍ഗ്ഗീയസൗന്ദര്യം തുളുമ്പുന്ന ഒരു ബാലന്‍ അമ്മയുടെ കൂടെ നടക്കുന്നതും കണ്ടു. മിന്നുന്ന രത്‌നങ്ങള്‍ പതിച്ച ആഭരണങ്ങള്‍ ആ കൊച്ചു ശരീരത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു. കറുത്ത ചുരുണ്ടമുടി ആ തിരുമുഖത്തിന് മുകളില്‍ കിരീടംപോലെ ശോഭിച്ചു. ആ ബാലന്റെ കവിളുകള്‍ക്ക് റോസാപ്പൂവിന്റെ നിറമായിരുന്നു. ചുണ്ടുകള്‍ ചെന്തൊണ്ടിപ്പഴംപോലെ ചുവന്നതും. ആകൊച്ചുപാദങ്ങള്‍ വെക്കുമ്പോള്‍ കാല്‍തളകളുടെ കിലുകിലുക്കം മനോഹരമായ ഒരു സംഗീതത്തിന്റെ താളലയം തീര്‍ത്തു. ഒരു ആനാന്ദനുഭൂതി പൊന്നമ്മയില്‍ പ്രവേശിച്ചു. അമ്മയാകട്ടെ ആ ബാലന്റെ സാന്നിദ്ധ്യം അറിയാത്തതുപോലെയായിരുന്നു പെരുമാറിയിരുന്നത്. അമ്മ ഗൃഹത്തിനുള്ളിലേക്ക് കടക്കുമ്പോള്‍ ആ ബാലന്‍ അമ്മയുടെ സാരിത്തുമ്പു പിടിച്ചിരുന്നു. അവര്‍ രണ്ടുപേരും ഗൃഹത്തിനുള്ളിലേക്ക് കടന്ന് അപ്രത്യക്ഷരായി.

പൊന്നമ്മക്കയുടെ ഹൃദയം ആനന്ദോന്മാദംകൊണ്ടു നിറഞ്ഞു കവിഞ്ഞു. വൈകുന്നേരം അവര്‍ അമ്മയുടെ ഗൃഹത്തിലേക്ക് പോയി. അമ്മയുടെ പതിദേവനായ ഭഗവാന്‍ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ വിനയപൂര്‍വ്വം ഏതെങ്കിലും കുട്ടി വീട്ടില്‍ വന്നിരുന്നോ എന്ന് ചോദിച്ചു. ആരും വന്നിട്ടില്ലെന്നു ഭഗവാന്‍ പറഞ്ഞു. താന്‍ കണ്ട ബാലന്‍ സാക്ഷാല്‍ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കിയ ഉടന്‍ അവര്‍ അത്യത്ഭുതത്തോടെ തറയില്‍ ഇരുന്നുപോയി. അവര്‍ ആനന്ദത്തോടെ കണ്ണീര്‍ വാര്‍ത്തു.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.