കല്പക്ഷയം സംഭവിക്കുമ്പോള്‍, അതായത് പ്രളയകാലം ആരംഭിക്കുമ്പോള്‍ ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാ ജന്തുക്കളും പദാര്‍ത്ഥങ്ങളും എന്റെ പ്രകൃതിയില്‍ ലയിക്കുന്നു. ഈ പ്രകൃതി ഭഗവാന്റെ അപരയായ ശക്തിയാണ്; 7-ാം അധ്യായത്തില്‍ വിവരിക്കപ്പെട്ടതുമാണ്. ആ ശക്തി നികൃഷ്ട ശക്തിയാണെന്ന് അറിയുക.
ഭഗവാന്റെ സങ്കല്‍പ്പം അനുസരിച്ച്, കല്പം ആരംഭിക്കുമ്പോള്‍, ബ്രഹ്മാവിന്റെ പകല്‍ ആരംഭിക്കുമ്പോള്‍, ഭഗവാന്റെ പ്രകൃതി ശക്തിയില്‍നിന്ന് ഉണ്ടാവുന്നു. ഭഗവാന് പ്രളയകാലത്തില്‍ ഒന്നു നോക്കുമ്പോള്‍ വീക്ഷണം ചെയ്യുമ്പോള്‍, പ്രപഞ്ചം പ്രകൃതിയില്‍ ലയിക്കുന്നു, കല്പാരംഭത്തില് ഭഗവാന് ഒന്നു നോക്കുമ്പോള്‍ പ്രകൃതി വീണ്ടും പ്രപഞ്ചം ഉല്‍പ്പാദിപ്പിക്കുന്നു.
ഭഗവാന്റെ വീക്ഷണമാണ് പ്രകൃതി, ശക്തിയാര്‍ജിക്കാന്‍ കാരണം. പ്രകൃതി സൃഷ്ടിക്കുന്നു. ഇങ്ങനെ പ്രകൃതിയുടെ സാമര്‍ത്ഥ്യവും പ്രപഞ്ചവും അതിലെ പദാര്‍ത്ഥങ്ങളും ഭഗവാന്റെ വീക്ഷണംകൊണ്ട് സംഭവിക്കുന്നു, പ്രളയകാലത്തില്‍ ലയിക്കുന്നു. ഭഗവാന് നേരിട്ട് ഒന്നിലും ബന്ധപ്പെടുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: