Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ ഉണര്‍ത്താന്‍ ‘കളിക്കളം -2017’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 06:01 pm IST
inMarukara

സമ്മര്‍ ക്യാമ്പ്

കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടി കേരളീയ സമാജം നടത്തി വരുന്ന സമ്മര്‍ ക്യാമ്പ് ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. 2017 ജൂലൈ 2 മുതല്‍ ആഗസ്റ്റ് 18 വരെ ഒന്നര മാസത്തോളം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് ആണ് ഇക്കുറി ആസൂത്രണം ചെയ്തിരിക്കുന്നത്. കളിക്കളം- 2017 എന്നാണ് ക്യാമ്പിന്റെ പേര്.

ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും വിഭിന്നമായി കളികളിലൂടെയും, വിനോദ പരിപാടികളിലൂടെയും മറ്റും പുത്തന്‍ അറിവുകള്‍ പകരുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം കലയും സംഗീതവും അതോടൊപ്പം കേരള സംസ്‌കാരവും ചരിത്രവും പൈതൃകവും എല്ലാം ഇതിലൂടെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തികൊടുക്കുന്നു . വിവിധ തരം ക്ലാസുകള്‍, കുട്ടികള്‍ സ്വന്തമായി ചെയ്യുന്ന പ്രോജക്ടുകള്‍ സംഘ കളികള്‍ നാടന്‍ പാട്ടുകള്‍, സ്വയം ഗവേഷണ പ്രോജക്റ്റുകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ക്യാമ്പില്‍ കൈകാര്യം ചെയ്യുന്നു. പ്രവാസത്തിന്റെ ഒറ്റപ്പെടലില്‍ നിന്നും വേറിട്ട് ഒരു സാമൂഹിക അവബോധം കുട്ടികളില്‍ സൃഷ്ടിക്കുവാന്‍ ഉതകുന്നതാണ് ക്യാമ്പ്. കുട്ടികളില്‍ അറിയാതെ കിടക്കുന്ന സര്‍ഗ്ഗ ശേഷിയെ തിരിച്ചറിയുവാനും പരിപോഷിപ്പിക്കുവാനും ഇതിലൂടെ കഴിയും എന്നതാണ് മുന്‍കാല അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ 250 ല്‍ പരം കുട്ടികള്‍ ആണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത് പ്രമുഖ നാടക പ്രവര്‍ത്തകനും പഠന ക്യാമ്പ് വിദഗ്ധനുമായ ജിജോയ്, മലയാള ഭാഷാ വിദഗ്‌ദ്ധന്‍ ഭാസ്‌കര പൊതുവാള്‍, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത നാടക പ്രവര്‍ത്തകനുമായ മനോജ് നാരായണന്‍, കുട്ടികളുടെ ക്യാമ്പ്, നാടന്‍ പാട്ട്, നാടകം എന്നിവയില്‍ മികവ് തെളിയിച്ച ഉദയന്‍ കുണ്ടംകുഴി, തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ആണ് മുന്‍കാല ക്യാമ്പുകള്‍ക്ക് നേതൃത്വം കൊടുത്തത് കൂടാതെ ഗള്‍ഫ് മേഘലയിലെ പ്രമുഖരുടെ സാനിധ്യവും ക്യാമ്പില്‍ ഉണ്ടായിരുന്നു .

ചിക്കൂസ് ശിവന്‍

ഈ വര്‍ഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി നാട്ടില്‍ നിന്നും എത്തുന്നത് കേരളത്തില്‍ ഏറെ അറിയപ്പെടുന്ന ചിക്കൂസ് കാളിയരങ്ങിന്റെ ഡയറക്ടറും, ചിത്രകാരനും, നാടക രചയിതാവ്, നാടക സംവിധായകാന്‍, ടെലിവിഷന്‍ അവതാരകന്‍, എന്നീ നിലകളില്‍ മികവ് തെളിയിച്ച കലാധ്യാപകന്‍ കൂടി ആയിരുന്ന ചിക്കൂസ് ശിവനും ക്യാമ്പില്‍ എന്നും തന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ രാജി ശിവനും ആണ്.

ആദ്യമായി വരയുടെ ലൈവ് ഷോ 1998 ല്‍ ഏഷ്യാനെറ്റ് ചാനലില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ചിക്കൂസ് ശിവന് നാട്ടിലെപോലെ വിദേശത്തും ഒട്ടേറെ ആരാധകരുണ്ട്. അമ്പലപ്പുഴ അവലക്കുന്നു ചിക്കൂസില്‍ കെ .എസ് ശിവന്‍ എന്ന കലാധ്യാപകന്‍ ചിക്കൂസ് ശിവന്‍ എന്ന് അറിയപ്പെട്ടതിനു പിന്നില്‍ ഒരധ്യാപകന്റെ ത്യാഗത്തിനും ആത്മാര്‍ത്ഥതക്കുമപ്പുറം ചില പാഠങ്ങളുണ്ട്. കുട്ടികളുടെ മനസ്സിലേക്ക് കയറിപറ്റാനുള്ള സൂത്ര വിദ്യകളാണ് ശിവന്റെ ശക്തി. അവരുടെ ചുണ്ടനങ്ങുമ്പോഴും വിരല്‍തുമ്പുകള്‍ ചലിക്കുമ്പൊഴും അത് മൊഴിയുന്ന ഭാഷ അടുത്തറിയാന്‍ ശിവന് കഴിയും. ദുബൈ, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലെല്ലാം നിരവധി തവണ ക്യാമ്പുകള്‍ക്ക് നേത്രുത്തം നല്‍കിയിട്ടുള്ള ചിക്കൂസ് ശിവന്‍ ഇത് മൂന്നാം തവണയാണ് സമാജം സമ്മര്‍ ക്യാമ്പിന് നേത്രുത്തം നല്‍കുവാനായി എത്തി ചേരുന്നത്. ഇവര്‍ക്കൊപ്പം സമാജത്തിലെ സന്നദ്ധ സേവകരായ ഇരുപതോളം വനിതകളും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരിക്കും.

5 വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം അനുവദിക്കുക. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ജൂണ്‍ 28ന് മുന്‍പ് സമാജം ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായി ബഹരിനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ക്യാമ്പ് അവസാനിക്കുന്നത് വരെ സ്ഥിരമായ വാഹന സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. മനോഹരന്‍ പാവറട്ടി, കോ-ഓര്‍ഡിനെറ്റര്‍ ആയുള്ള വിപുലമായ കമ്മറ്റിയാണ് ഇതിന്റെ സംഘാടന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

രാജേശ്വരി

പ്രവാസികളായ നമ്മുടെ കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരത്തേയും ,സാഹിത്യത്തെയും ,കലയേയും,പാരമ്പര്യത്തെയും എല്ലാ തിരിച്ചറിയാന്‍ ലഭിക്കുന്ന അസുലഭ അവസരം ആണ് ഇത്തരം ക്യാമ്പുകള്‍. ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ക്യാമ്പ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍ .കെ .വീരമണി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. രജിസ്‌ട്രേഷനും മറ്റു കാര്യങ്ങള്‍ക്കും സമാജം ഓഫിസുമായോ താഴെ പറയുന്ന നമ്പരുകളിലോ ബന്ധപ്പെടുക. മനോഹരന്‍ പാവറട്ടി 39848091.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.