Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ മുതല്‍ വാര്‍ക്കപ്പണി വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 07:50 am IST
inVicharam

ചൊല്‍ക്കാഴ്ചകളും തെരുവുനാടകങ്ങളും സമ്പന്നമാക്കിയ കലാലയാങ്കണങ്ങള്‍ നഷ്ടമായി എന്ന വിലാപം മാറ്റിവെക്കാറായെന്നുതോന്നുന്നു. ഇരുണ്ട ഹോസ്റ്റല്‍ മുറികളില്‍ പകുതി ചാരിയ ജനല്‍പാളികളിലൂടെ പാറിയെത്തുന്ന സൂര്യരശ്മികള്‍ക്ക് ചാരനിറം പകര്‍ന്നിരുന്നത് അന്നത്തെ കലാകാരന്മാരുടെ ചുണ്ടിലെരിയുന്ന ചരസ്സായിരുന്നുവെന്ന നൊസ്റ്റാള്‍ജിക് ആക്ഷേപങ്ങളും വഴിമാറുകയാണ്. കലാലയങ്ങള്‍ ആ അര്‍ത്ഥത്തിലും ഹൈടെക്ക് ആവുകയാണെന്ന് സാരം. ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ മുതല്‍ വാര്‍ക്കപ്പണി വരെയുള്ള അത്യന്താധുനിക കലാപരിപാടികള്‍കൊണ്ട് മുഖരിതമാണ് വിപ്ലവാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേച്ചില്‍പുറമായ കേരളത്തിലെ കലാലയങ്ങള്‍. അല്ലെങ്കിലും ടെക്ക്‌നിക്കലാണല്ലോ നൂതന വിദ്യാഭ്യാസം.

പാലക്കാട് വിക്‌ടോറിയ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ്, എറണാകുളം മഹാരാജാസ്, തൃശൂര്‍ കേരളവര്‍മ്മ തുടങ്ങിയ പേരുകേട്ട കോളജുകളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ പഠിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ബ്രണ്ണന്‍ കോളജിന്റെ വഴിയേ ആണ്. അവിടെയാണ് ആദ്യമായി വാര്‍ക്കപ്പണിക്കുള്ള സാമഗ്രികള്‍ക്ക് നടുവിലൂടെ ഇരുപതുകാരന്‍ വിജയന്‍ നെഞ്ചുംവിരിച്ച് നടന്നുവന്നതായി ചരിത്രരേഖകളുള്ളത്. ആ ചരിത്ര രേഖകളാണ് അദ്ദേഹം കൈവള്ളയിലൂടെ അന്ന് മംഗലാപുരത്തെ പൊതുവേദിയില്‍ ഉയര്‍ത്തിക്കാട്ടിയത്.

എറണാകുളം മഹാരാജാസിലെ പ്രിന്‍സിപ്പല്‍ ബീന ടീച്ചര്‍ക്ക് കലയോട് പരമപുച്ഛമാണെന്നാണ് എസ്എഫ്‌ഐക്കാര്‍ പറയുന്നത്. ടീച്ചര്‍ ഇരിക്കേണ്ടിയിരുന്ന കസേര ആഘോഷത്തോടെ തോളിലേറ്റി നിരത്തിലിട്ട് പോലീസുകാരും നാട്ടുകാരും കാണ്‍കെ കത്തിച്ചുകളയുന്നതിനേക്കാള്‍ വിസ്മയിപ്പിക്കുന്ന ഒരു ലൈവ് ആര്‍ട് ഇന്‍സ്റ്റലേഷന്‍ കാണാന്‍ പ്രയാസമാണ്. ‘പൊളിഞ്ഞ ക്ലോസറ്റ് വിത്ത് ഷിറ്റ്’ അപ്പടി എടുത്തുവച്ചാണ് ബിനാലെകളില്‍ പോലും കല ലൈവാക്കുന്നതെന്ന് ബോസ് കൃഷ്ണമാചാരിക്ക് അറിയാന്‍ വഴിയില്ലെങ്കിലും എം.എ. ബേബിക്ക് നന്നായി അറിയാം. അത്തരം കലാപരിപാടികള്‍ക്ക് സമര്‍ത്ഥന്മാരാണ് ബേബിയുടെ കുരുന്നുകള്‍. അതുകൊണ്ടാണ് കുഞ്ചിത്തണ്ണിയിലെ നാടന്‍ഭാഷയെയും കടത്തിവെട്ടുന്ന തെറിക്കഥകളും കവിതകളുംകൊണ്ട് അവര്‍ പേരുകേട്ട കലാലയങ്ങളുടെ ചുവരുകളിലത്രയും തങ്ങളുടെ സര്‍ഗവിക്രിയകള്‍ വരച്ചും കോരിയുമിടുന്നത്. ഇവരെ വെച്ചുനോക്കുമ്പോള്‍ എം.എം. മണിയൊക്കെ എന്ത്!!!

ബീനടീച്ചര്‍ മഹാരാജാസിലെ മുന്തിയ കലാകാരന്മാരുടെ വാര്‍ക്കപ്പണി കണ്ടുപിടിക്കും മുമ്പായിരുന്നല്ലോ കസേര കത്തിക്കല്‍ കലാപ്രകടനം കോളജിനുമുന്നില്‍ അരങ്ങേറിയത്. നിന്നു കത്താന്‍ ടീച്ചറെ കൂടി കിട്ടിയിരുന്നെങ്കില്‍ ആ സര്‍ഗവിന്യാസത്തിന് പൊലിപ്പേറുമായിരുന്നു എന്ന് കരുതുന്നവരാണ് പാര്‍ട്ടിയിലെ താത്വികാചാര്യന്മാര്‍.

കുട്ടികളുടെ കലാപ്രതിഭയെ അംഗീകരിക്കാനുള്ള മനസ്സ് ബീന ടീച്ചര്‍ക്കില്ലെന്നാണ് എസ്എഫ്‌ഐ നേതാക്കള്‍ പറയുന്നത്. അതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് മഹാരാജാസിന്റെ ചുവരില്‍ കലാസ്വാദകരായ വിദ്യാര്‍ത്ഥികള്‍ എഴുതിയിട്ട കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ടീച്ചറെ പ്രകോപിപ്പിച്ചു എന്നാണ്. തെറിയും തോന്നിവാസവുമാണ് കലാലയഭിത്തിയില്‍ കണ്ടതെന്നാണ് അത് വായിച്ച അരസികന്മാര്‍ പലരും ചൂണ്ടിക്കാട്ടിയത്. സാക്ഷാല്‍ യേശുക്കര്‍ത്താവിനെപ്പോലും പച്ചയ്‌ക്ക് തെറിവിളിച്ചാണ് ജനാധിപത്യപുരോഗമനത്തിന്റെ കുഞ്ഞാടുകള്‍ ആ ചുവരില്‍ തങ്ങളുടെ കലാവിന്യാസം വരച്ചിട്ടത്. മതസ്പര്‍ധ സൃഷ്ടിക്കുന്ന ചുവരെഴുത്തുകള്‍ക്കെതിരെയാണ് താന്‍ നടപടി സ്വീകരിച്ചതെന്ന് പ്രിന്‍സിപ്പാളും വ്യക്തമാക്കിയതാണ്. എന്നാല്‍ ഭാവിയുടെ കലാമുകുളങ്ങള്‍ ഇക്കണ്ട തെറിയത്രയും കുരീപ്പുഴയുടെ കവിതയാണെന്ന ധാരണയിലാണോ എഴുതിപ്പിടിപ്പിച്ചതെന്നാണ് ഇപ്പോഴത്തെ സംശയം. (രണ്ടും തമ്മില്‍ പറയത്തക്ക വ്യത്യാസമില്ലെന്നൊക്കെ ചില നിരൂപകര്‍ അടക്കം പറയുമെങ്കിലും). അങ്ങനെയാണെങ്കില്‍ കഷ്ടമാണ് കാര്യങ്ങള്‍.

ഭാവനയുടെ കാര്യത്തില്‍ സിപിഎമ്മിന്റെ കുട്ടികളെ സമ്മതിക്കണം. കോളജില്‍ നിന്ന് വിരമിക്കുന്ന ടീച്ചറിന് കുഴിമാടമൊരുക്കി റീത്തു വച്ച് യാത്ര അയപ്പ് നല്‍കുക, ശ്രീകൃഷ്ണന്റെ പേരുള്ള കോളജില്‍ ബീഫ് വാരിയെറിഞ്ഞ് കൂളിനൃത്തം നടത്തുക, പഠിപ്പിക്കുന്ന ടീച്ചറിന്റെ കസേര കത്തിക്കുക….. പിന്നെ ഇതെല്ലാം സര്‍ഗാത്മകതയുടെ ഉന്മത്തഭാവങ്ങളാണെന്ന് വ്യാഖ്യാനിക്കുക…. മറ്റാര്‍ക്കാണ് ഈ ചങ്കുറപ്പ് അഥവാ ഉളുപ്പില്ലായ്‌മ ഉണ്ടാവുക. ആ മദോന്മത്ത സര്‍ഗാത്മകതയുടെ ഏറ്റവും മൂത്ത അവസ്ഥയിലാണ് കമ്പിപ്പാരയും വടിവാളും വാര്‍ക്കപ്പണിക്കുള്ള സാമഗ്രികളാണെന്ന കണ്ടെത്തല്‍ ഉണ്ടാവുന്നതെന്ന് സാരം.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

Entertainment

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.