Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒരു അഭിനയ സമ്രാട്ടിന്റെ അഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:40 pm IST
in Entertainment

2012 മാര്‍ച്ച്‌ 10ന്‌ കോഴിക്കോട്‌ വെച്ച്‌ സംഭവിച്ച വാഹനാപകടത്തെത്തുടര്‍ന്ന്‌ ഗുരുതരമായി പരിക്കേറ്റ്‌ കോഴിക്കോട്‌ ഒരു സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്‌ വിദഗ്‌ദ്ധ ചികിത്സക്കായി ഇപ്പോള്‍ വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കഴിയുകയാണ്‌ മലയാള സിനിമയിലെ അതുല്യ നടന്‍ ജഗതി ശ്രീകുമാര്‍.

അമ്പിളിച്ചേട്ടന്‍ എന്ന പേരിലറിയപ്പെടുന്ന ജഗതി ശ്രീകുമാര്‍ 25 വര്‍ഷത്തിലധികമായി മലയാള സിനിമാ ലോകത്ത്‌ ഒരു അപൂര്‍വ പ്രതിഭയായി തിളങ്ങിനില്‍ക്കുന്ന ഒരു താരം തന്നെയാണ്‌. മലയാള സിനിമയില്‍ നികത്താനാവാത്ത ഒരു അഭാവമാണ്‌ അഞ്ച്‌ മാസം അദ്ദേഹം ആശുപത്രിയിലായതിനെത്തുടര്‍ന്നുണ്ടായത്‌.

അദ്ദേഹം തുടങ്ങിവെച്ചതും കരാറായതുമായ നിരവധി സിനിമകളില്‍ പകരക്കാരനെത്തേടി പരക്കം പായുകയാണ്‌ മലയാള സിനിമാലോകം. 2012 ലെ മികച്ച ഹാസ്യനടന്‍ എന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ “സ്വപ്ന സഞ്ചാരി” എന്ന സിനിമയിലെ അഭിനയത്തിന്‌ കഴിഞ്ഞ മാസം അദ്ദേഹത്തെ തേടിയെത്തി. മലയാളം കൂടാതെ മറ്റനവധി മറ്റു ഭാഷാ ചിത്രങ്ങളിലും ജഗതി ശ്രീകുമാര്‍ തന്റെ അഭിനയ മികവ്‌ പ്രകടമാക്കിയിട്ടുണ്ട്‌.

പ്രേം നസീര്‍, തിക്കുറുശ്ശി തുടങ്ങിയ മലയാളത്തിലെ ആദ്യകാല നടന്മാര്‍ മുതല്‍ മലയാള സിനിമയിലെ പുതുമുഖ താരങ്ങളോടൊപ്പംവരെ അഭിനയിച്ച അദ്ദേഹം 1100 സിനിമകളില്‍ തന്റേതായ വ്യക്തിമുദ്ര പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌. ഏതൊരു അവതരണശൈലിയും തന്റേതായ ശൈലിയില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ കഴിവ്‌ മലയാള സിനിമാ ലോകത്ത്‌ പകരം വെയ്‌ക്കാനാവാത്ത ഒന്നാണ്‌. മികച്ച നടന്‍, സ്വഭാവനടന്‍, ഹാസ്യ നടന്‍, വില്ലന്‍ തുടങ്ങി എല്ലാ തരത്തിലും തന്റെ കഴിവ്‌ മലയാള സിനിമയില്‍ പ്രദര്‍ശിപ്പിച്ച ഒരു അപൂര്‍വ വ്യക്തിത്വമാണ്‌ ജഗതി ശ്രീകുമാറിന്റേത്‌. ആശുപത്രിയിലായി അഞ്ച്‌ മാസം തികയുമ്പോഴും അദ്ദേഹം അഭിനയിച്ചു പൂര്‍ത്തിയാക്കിയ നിരവധി സിനിമകളാണ്‌ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും ഇനി വരാനുള്ളതും.

സംസാരശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍ മാസങ്ങളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളായി സംസാരിച്ചുതുടങ്ങി. വാക്കുകള്‍ അവ്യക്തമാണങ്കിലും സംസാരശേഷി വീണു കിട്ടിയത്‌ ചികിത്സയില്‍ വളരെ നിര്‍ണായകം എന്നുതന്നെയാണ്‌ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കാലുകള്‍ അനക്കാനാവാതെ വീല്‍ ചെയറില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇപ്പോള്‍ പിടിച്ചുനടക്കാന്‍ തുടങ്ങി എന്നതും മലയാള സിനിമാ ലോകത്തിനും ഒപ്പംതന്നെ അദ്ദേഹത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ കുടുംബത്തിനും വളരെയധികം സന്തോഷം നല്‍കുന്നു.

വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഉള്ള ജഗതി ശ്രീകുമാറിന്റെ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുന്നതിന്‌ വേണ്ട എല്ലാവിധ ക്രമീകരണങ്ങളും സഹകരണവും അദ്ദേഹത്തോടൊപ്പം രണ്ടേരണ്ട്‌ സിനിമകളില്‍ മാത്രം കൂടെ അഭിനയിച്ച ഇപ്പോഴത്തെ തമിഴ്‌നാട്‌ മുഖ്യമന്ത്രി കൂടിയായ ജയലളിത നല്‍കുന്നുണ്ട്‌. എഐഎഡിഎംകെയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയുടെ മുന്നില്‍ നടന്ന പ്രത്യേകം പ്രാര്‍ത്ഥനയില്‍ തമിഴ്‌ സിനിമാതാരങ്ങളും മറ്റു പ്രമുഖരും തമിഴ്‌ മക്കളും പങ്കെടുത്തിരുന്നു. ഇപ്പോഴത്തെ പുരോഗതി അനുസരിച്ച്‌ സപ്തംബറിലോ ഒക്ടോബറിലോ ആശുപത്രി വിടാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. എന്നാല്‍ അതിനുശേഷവും ആറ്‌ മാസത്തെ പൂര്‍ണവിശ്രമം ജഗതി ശ്രീകുമാറിന്‌ വേണ്ടിവരും എന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം.

സന്ദര്‍ശക ബാഹുല്യം ഒഴിവാക്കി ആശുപത്രിയിലെ റൂമില്‍ കഴിയുന്ന അദ്ദേഹത്തിന്‌ ഫിസിയോ തെറാപ്പി നടത്തിവരികയാണ്‌. അദ്ദേഹത്തെ കാണാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ ഗോപി തുടങ്ങിയ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമാണ്‌ അടുത്ത ദിവസങ്ങളിലായി അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അനുമതി ആശുപത്രി അധികൃതരും ഡോക്ടര്‍മാരും നല്‍കിയത്‌.

ഒരു വര്‍ഷത്തിനകം മലയാള സിനിമയെ പൊട്ടിച്ചിരിപ്പിക്കുവാന്‍ ജഗതി ശ്രീകുമാര്‍ വെള്ളിത്തിരയില്‍ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ്‌ ആശുപത്രിയിലുള്ള ജഗതി ശ്രീകുമാറിന്റെ കുടുംബവും താര സംഘടനയായ “അമ്മയും” ഒപ്പം തന്നെ ജഗതി ശ്രീകുമാറിന്റെ ആയുരാരോഗ്യത്തിനും ആയുസ്സിനും വേണ്ടി പൂജയിലും പ്രാര്‍ത്ഥനയിലുമാണ്‌ ലോകത്തെമ്പാടുമുള്ള മലയാളി സമൂഹവും.

വെങ്കിടേശ്‌ കെ.ആര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.