Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അവളുടെ രാവുകള്‍ പുനര്‍ജനിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:40 pm IST
inEntertainment

ഐ.വി.ശശിയുടെ സംവിധാനത്തില്‍ പുറത്തുവന്ന ‘അവളുടെ രാവുകള്‍’ മലയാളക്കരയാകെ തരംഗമായ ചലച്ചിത്രമാണ്‌. എഴുപതുകളുടെ അവസാനം മലയാളി പ്രേക്ഷകരുടെ സിരകളെ ചൂടുപിടിപ്പിച്ചതിലൂടെ വന്‍ വിജയം നേടാന്‍ സിനിമയ്‌ക്കായി. ഹിറ്റായ പഴയ സിനിമകള്‍ പുനരാവിഷ്കരിക്കുന്ന ട്രെന്‍ഡ്‌ ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമാണ്‌. നീലത്താമരയും രതിനിര്‍വ്വേദവുമെല്ലാം ഇത്തരത്തില്‍ വന്ന്‌ വീണ്ടും പണം വാരിയ ചിത്രങ്ങളാണ്‌.

‘രതിനിര്‍വേദം’ കേരളക്കരയില്‍ തരംഗമായതോടെ ആ ജാനസില്‍പ്പെട്ട ചെറിയ ചിത്രങ്ങള്‍ കൂടുതലായി റീമേക്ക്‌ ചെയ്യാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ ആരംഭിച്ചു. പ്രേക്ഷകരെ അല്‍പ്പം ഇക്കിളിപ്പെടുത്തിയ പഴയ സിനിമകളെ വീണ്ടും അവതരിപ്പിച്ചാല്‍ ഹിറ്റാകുമെന്ന തിരിച്ചറിവില്‍ ഒട്ടേറെ നിര്‍മ്മാതാക്കളും സംവിധായകരും അങ്ങനെയുള്ള ചര്‍ച്ചകളില്‍ സജീവമാണ്‌. രാസലീല, ഇണ, ചട്ടക്കാരി തുടങ്ങിയ സിനിമകളുടെ റീമേക്ക്‌ വരുന്നുണ്ടെങ്കിലും ഏറ്റവും വലിയ ഹിറ്റ്‌ പ്രതീക്ഷ ‘അവളുടെ രാവുകളു’ടെ റീമേക്കിനാണ്‌. 1978ല്‍ പുറത്തിറങ്ങിയ അവളുടെ രാവുകള്‍ ഐ.വി.ശശിക്ക്‌ സംവിധായകനെന്ന നിലയില്‍ സ്ഥാനം നേടാനായ സംരംഭമാണ്‌.

ആലപ്പി ഷെയറെഫിന്റെതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. സീമയും രവികുമാറും സുകുമാരനും കുതിരവട്ടം പപ്പുവും ശങ്കരാടിയും മല്ലികയുമൊക്കെയായിരുന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. സീമ അവതരിപ്പിച്ച രാജി എന്ന കഥാപാത്രത്തിന്‌ പ്രേക്ഷകന്‍ അന്നുവരെക്കാണാത്ത രൂപവും ഭാവവും ഉണ്ടായിരുന്നു.

മോളിവുഡില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ്‌ (അഡള്‍ട്സ്‌ ഓണ്‍ലി) ലഭിച്ച ചിത്രമാണ്‌ അവളുടെ രാവുകള്‍. ചിത്രത്തില്‍ രാജിയെന്ന വേശ്യയുടെ വേഷമായിരുന്നു സീമയ്‌ക്ക്‌. സിനിമ വന്‍ഹിറ്റായതോടെ സീമയെന്ന താരം മലയാള സിനിമയില്‍ ഉദിച്ചുയര്‍ന്നു. ചിത്രത്തില്‍ ഷര്‍ട്ട്‌ മാത്രം ധരിച്ചുള്ള സീമയുടെ പോസ്റ്ററുകള്‍ അക്കാലത്ത്‌ വന്‍ കോളിളക്കം സൃഷ്ടിച്ചു. ഇതേക്കുറിച്ച്‌ വലിയ ചര്‍ച്ചകളാണ്‌ അന്ന്‌ നടന്നത്‌. യുവപ്രേക്ഷകരെ തിയറ്ററുകളിലേക്ക്‌ എത്തിക്കുന്നതിന്‌ ഈ പോസ്റ്റര്‍ കാരണമാവുകയും ചെയ്തു.

ലിബര്‍ട്ടി ബഷീറിന്റെ നിര്‍മ്മാണത്തില്‍ ഐവി.ശശി തന്നെ അവളുടെരാവുകള്‍ വീണ്ടും സംവിധാനം ചെയ്യുകയാണ്‌. എന്നാല്‍ സിനിമയ്‌ക്കിണങ്ങുന്ന കഥാപാത്രങ്ങളെ അദ്ദേഹം തേടി നടക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. രാജിയുടെ റോളിലേക്ക്‌ ഒരു ഘട്ടത്തില്‍ പ്രിയാമണിയെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രിയയുടെ പ്രായം തടസ്സമായതിനാല്‍ ശശി വേറെ പെണ്‍കുട്ടിയെ തേടി നടക്കുകയാണ്‌. പതിനെട്ടു വയസ്സുള്ള പുതുമുഖത്തെയാണിപ്പോള്‍ പരിഗണിക്കുന്നത്‌.

ലാഭം മാത്രം ലക്ഷ്യം വയ്‌ക്കുന്ന വ്യവസായമാണ്‌ സിനിമ. പുതിയ സിനിമകള്‍ തീയറ്ററില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ല. എന്നാല്‍ പഴയ ചിത്രങ്ങളുടെ പുതിയ പതിപ്പുകള്‍ക്ക്‌ വന്‍ സ്വീകാര്യതയാണ്‌ ലഭിക്കുന്നത്‌. ഇത്തരം ചിത്രങ്ങള്‍ക്ക്‌ പ്രചാരം നല്‍കാന്‍ മാധ്യമങ്ങളും തയ്യാറാകുന്നുണ്ട്‌.

ഒരുകാലത്ത്‌ ഹിറ്റ്‌ സിനിമകളുടെ സംവിധായകനായിരുന്നു ഐ.വി.ശശി. 1976ലിറങ്ങിയ അഭിനന്ദനം മുതല്‍ 1993ല്‍ റിലീസ്‌ ചെയ്ത അര്‍ത്ഥന വരെ അദ്ദേഹത്തിന്റെ ഹിറ്റുകളുടെ പരമ്പര നീളുന്നു.

എന്നാല്‍ അവസാനകാലത്ത്‌ പരാജയങ്ങള്‍ ശശിക്കും ഏറ്റുവാങ്ങേണ്ടി വന്നു. 1999 മുതല്‍ സിനിമകള്‍ പരാജയപ്പെടാന്‍ തുടങ്ങി. ആയിരംമേനിയും സിംഫണിയും ബല്‍റാം വേഴ്സസ്‌ താരാദാസും വെള്ളത്തൂവലുമെല്ലാം പരാജയമേറ്റുവാങ്ങി. പരാജയത്തില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമമാണ്‌ ‘അവളുടെരാവുകളു’മായി വീണ്ടും വരുന്നതിനു പിന്നില്‍.

പുതിയ ചിത്രത്തിലെ രാജിയാകാനുള്ള ഭാഗ്യം ആര്‍ക്കാണോ ലഭിക്കുന്നത്‌? ആര്‍ക്കായാലും സീമയെപ്പോലെ വലിയതാരമാകുമെന്നു പ്രതീക്ഷിക്കാം.

റ്റി.സുധീഷ്കുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.