കോട്ടയം: സ്ത്രീശാക്തീകരണത്തില്‍ നിന്നുളള ഊര്‍ജവുമായി എത്തിയ കുടുംബശ്രീ വനിതകളുടെ കായിക മത്സരത്തില്‍ വീറും വാശിയും നിറഞ്ഞു. കോട്ടയം നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിലാണ് കുടുംബശ്രീ വനിതകകള്‍ കായിക കരുത്ത് തെളിയിച്ചത്. ജില്ലയുടെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 400 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.
വടംവലി മത്സരത്തിലാണ് പെണ് കരുത്ത് ദൃശ്യമായത്. അഞ്ച് ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഉച്ചയ്ക്ക് ശേഷം നടന്ന മത്സങ്ങളെ കൈയ്യടിച്ചും ശബ്ദമുണ്ടാക്കിയും പ്രോത്സാഹിപ്പിച്ച് മത്സരം വീറുറ്റതാക്കി. ഇത് കൂടാതെ 100, 200, 400, 800 മീറ്റര്‍ ഓട്ടം, 100 മീ്റര് റിലേ, ഷോട്ട് പുട്ട് എന്നിവയും അരങ്ങേറി. താലൂക്ക് തലത്തില്‍ വിജയിച്ചവരാണ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖരിയാസ് കുതിരവേലി മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: