ചങ്ങനാശേരി : ബുധനാഴ്ച രാത്രിയില്‍ ഉണ്ടായ ഇടിമിന്നലില്‍ തുരുത്തി ഈശാനത്തുകാവ് ദേവീക്ഷേത്രത്തിലെ വൈദ്യതിമീറ്റര്‍ പൊട്ടിത്തെറിച്ചു.രാത്രി ഒമ്പതരയോടെയുണ്ടായ ഇടിമിന്നലില്‍ ക്ഷേത്രത്തിലെ വയറിങ് മുഴുവന്‍ കത്തിനശിച്ചു. അരലക്ഷംരൂപയുടെ നാശനഷ്ടമുണ്ടായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.തുരുത്തി പ്രദേശത്തുള്ള നിരവധി വീടുകളിലെ ടി.വി,റെഫ്രിജിറേറ്റര്‍ എന്നിവ നശിച്ചിട്ടുണ്ട്
















