പനച്ചിക്കാട്: പനച്ചിക്കാട് പഞ്ചായത്തിലെ ഏക ആയുര്‍വേദ ഡിസ്പന്‍സറി ആശുപത്രിയാക്കുന്നതിന് ആവിശ്യമായ കെട്ടിടങ്ങളും സ്ഥലവും ഉണ്ടായിട്ടും നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും ഭീമ ഹര്‍ജി നല്‍കി. ഗ്രാമപഞ്ചായത്തഎ അംഗം പ്രസീത.സി.രാജുവിന്റെ നേതൃത്വത്തിലുള്ള വികസന സമിതി എട്ടാം വാര്‍ഡിലെ മുഴുവന്‍ ഭവനങ്ങളും സന്ദര്‍ശിച്ച് ഒപ്പുകള്‍ സമാഹരിച്ചാണ് ഭീമ ഹര്‍ജി നല്‍കിയത്.
















