Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അനുസ്മരണസഭ സംഘടിപ്പിച്ചു ഭക്തകവി സൂര്‍ദാസ് ഭാരതീയരുടെ പ്രേരണ സ്രോതസ്സ് : എ.ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 08:48 pm IST
inKannur

കണ്ണൂര്‍: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ (സക്ഷമ) ആഭിമുഖ്യത്തില്‍ സൂര്‍ദാസ് അനുസ്മരണ സഭ സംഘടിപ്പിച്ചു. ത്യാഗധനനായ ഭക്തകവി സൂര്‍ദാസ് ഭാരതീയരുടെ പ്രേരണ സ്രോതസ്സാണെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സെക്രട്ടറി എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. സൂര്‍ദാസ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധതയെ നിഷ്‌കാമ ഭക്തിയിലൂടെ മറികടന്ന് തന്റെ ഉളളിലുളള കഴിവുകളെ സമൂഹത്തിനു വേണ്ടി സംഗീതത്തിലൂടേയും സാഹിത്യത്തിലലൂടേയും പ്രകാശിപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഭാരതത്തിലെ ദിവ്യാംഗരുള്‍പ്പെടെയുളളവര്‍ക്ക് ഉത്തമ മാതൃകയും ഭാരതത്തിലാകമാനം പുതിയൊരുണര്‍വുണ്ടാക്കിയ നവോത്ഥാന നായകനുമായിരുന്നു സൂര്‍ദാസെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി സാഹിത്യത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു ഭക്ത കവി ഇല്ലെന്നും എന്നാല്‍ കേരളീയര്‍ അദ്ദേഹത്തെ വേണ്ടരീതിയില്‍ മനസ്സിലാക്കിയില്ലെന്നും ചടങ്ങില്‍ സൂര്‍ദാസ് അനുസ്മരണ പ്രഭാഷണം നടത്തി സംസാരിച്ച രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹസംഘചാലക് അഡ്വക്കറ്റ് കെ.കെ.ബാലറാം പറഞ്ഞു. ഭക്തിപ്രസ്ഥാനത്തിലൂടെ മോക്ഷപദം പ്രാപിച്ച അന്ധനായിരുന്ന കവി സൂര്‍ദാസ് വല്ലഭാചാര്യരുടെ ശിഷ്യത്വം ഏറ്റെടുത്തത് ജീവിതത്തിലെ വഴിത്തിരിവാവുകയായിരുന്നു. അത്ഭുത സിദ്ധിയുളള വ്യക്തിത്വത്തിനുടമയായിരുന്നു. അന്ധത ഒരിക്കലും സൂര്‍ദാസിന് വൈകല്യമായിരുന്നില്ല. സംഗീത-സാഹിത്യ മണ്ഡലത്തില്‍ സൂര്യതേജസ്സായി വിരാജിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. എല്ലാം കൃഷ്ണനില്‍ അര്‍പ്പിച്ച് ജീവിച്ച് നാദോപാസനയിലൂടെ മോക്ഷം പ്രാപിച്ച സൂര്‍ദാസ് 105 വര്‍ഷക്കാലം ജീവിച്ച് ദിവ്യാംഗര്‍ക്കും തങ്ങളുടെ ഉളളിലുറങ്ങി കിടക്കുന്ന കഴിവുകള്‍ ഉപയോഗപ്പെടുത്തിയാല്‍ രാഷ്‌ട്ര നിര്‍മ്മാണത്തില്‍ അവരുടേതായ പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ സക്ഷമ ജില്ലാ പ്രസിഡണ്ട് ഡോ.പ്രമീള ജയറാം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.വൈക്കം വിജയലക്ഷ്മി, സി.വി.നാരായണന്‍ (മാതൃകാ അന്ധവിദ്യാലയം ധര്‍മ്മശാല), രവീന്ദ്രന്‍ (ആശ്രയ സ്വാശ്രയ കേന്ദ്രം, മാതമംഗലം), പി.വിനോദ് (അധ്യാപകന്‍, കാസര്‍കോട് അന്ധവിദ്യാലയം), ശമീമ ടീച്ചര്‍ (സെക്രട്ടറി, അത്താണി ഹോം ഫോര്‍ വിഡോസ് ആന്റ് ഓര്‍ഫന്‍സ്, ആയിക്കര, കണ്ണൂര്‍), എന്നിവരെ ആദരിച്ചു. തുടര്‍ന്ന് ലോകപ്രശസ്ത സംഗീതജ്ഞ വൈക്കം വിജയലക്ഷ്മി അവതരിപ്പിക്കുന്ന സംഗീതസന്ധ്യ അരങ്ങേറി.

സക്ഷമ ദേശീയ തലത്തില്‍ നടത്തിവരുന്ന കോര്‍ണിയ അന്ധത്വമുക്ത ഭാരത് അഭിയാന്‍ (കാമ്പ) പദ്ധതിയുടെ പ്രചാരണാര്‍ത്ഥം ആയിരം പേരുടെ നേത്രദാന സമ്മതപത്രം കാമ്പ കോ-ഓഡിനേറ്റര്‍ പി.അരവിന്ദാക്ഷന്‍ ഏറ്റുവാങ്ങി. സക്ഷമ സംസ്ഥാന കാര്യദര്‍ശി വി.വി.പ്രദീപന്‍ കാമ്പ പദ്ധതിയെ കുറിച്ച് സംസാരിച്ചു.

കനറാ ബാങ്ക് കണ്ണൂര്‍ റീജിയണല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.കെ.ശ്രീകാന്ത് ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണം വിതരണം ചെയ്തു. റിട്ട.ലഫ്റ്റനന്റ് ജനറല്‍ വിനോദ് നായനാര്‍, ചാല ശാന്തിദീപം സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജലറാണി ടീച്ചര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സക്ഷമ ജില്ലാ വൈസ് പ്രസിഡണ്ട് ജയശ്രീ വൈക്കം വിജയലക്ഷ്മിക്ക് പയ്യന്നൂര്‍ പവിത്രമോതിരം നല്‍കി ആദരിച്ചു.സക്ഷമ ജില്ലാ സെക്രട്ടറി ടി.ഒ.രാജേഷ് സ്വാഗതവും അനുരാജ് മാസ്റ്റര്‍ നന്ദിയും പറയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Kerala

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

Kerala

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

News

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

World

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.