കോട്ടയം: ദേവസ്വം ബോര്‍ഡിലെ അഴിമതിയ്‌ക്കതിരെ ശക്തമായ നടപടിയെടുക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ ്ആവശ്യപ്പെട്ടു. അഴിമതിഅന്വേഷണം നേരിടുന്ന ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എസ് ജയകുമാറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കണം. ക്ഷേത്രജീവനക്കാരെ വെട്ടിക്കുറയ്‌ക്കാനുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വനിത ജീവനക്കാരുള്‍പ്പെടെയുള്ള ക്ഷേത്രജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്നും ശാന്തിക്കാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുവാനുള്ള ഉത്തരവ് റദ്ദു ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ്പ്രസിഡന്റ് എച്ച്.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍സെക്രട്ടറി വാസുദേവന്‍ നമ്പൂതിരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
















