മൂവാറ്റുപുഴ: വിജിലന്‍സ് ഫയല്‍ചെയ്ത കേസില്‍ കൊച്ചിന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലിനെയും ഓഫീസ് സൂപ്രണ്ടിനെയും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന്‍ വെറുതെ വിട്ടു.
1,235 അപേക്ഷകരില്‍നിന്ന് അനധികൃതമായി 20 രൂപ അധികം വാങ്ങി ദുര്‍വിനിയോഗം ചെയ്‌തെന്നായിരുന്നു കേസ്. സ്വകാര്യകോളേജ് മാനേജ്‌മെന്റിന് അപേക്ഷാഫോമിന് 50രൂപ വീതം പിരിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രതികളെ കേസില്‍നിന്നും ഒഴിവാക്കാന്‍ കാരണമായി.
















