കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലടത്തോട് ഹരിജന്‍ ട്രെയിനിങ്ങ് സെന്ററില്‍ അദാലത്ത് സംഘടിപ്പിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന.സിയുടെ അധ്യക്ഷതയില്‍ വടകര സബ്ബ് ജഡ്ജ് സി സുരേഷ് കുമാര്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ സുരേശന്‍, പഞ്ചായത്ത് അംഗം സി.സിന്ധു, അഡ്വ.ബി.പി.പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.
















