കണ്ണൂര്‍: കടലാസ് വിലവര്‍ദ്ധനവ് തടയുക, പ്രിന്റിങ് മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എ.അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വിനയരാജ് അധ്യക്ഷത വഹിച്ചു. രാജന്‍ തിയ്യറേത്ത്, ജോസഫ് പൈക്കട, വായക്കാടി ബാലകൃഷ്ണന്‍, സി.പി.ഷൈജന്‍, കാട്ടാമ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















