കളമശേരി: തേക്ക് തടികൊണ്ടു പോകുകയായിരുന്ന ലോറിയില്‍ നിന്ന് അമിത നികുതി വാങ്ങാന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം. ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്റലിജന്റ്‌സ് ഡെപ്യൂട്ടി കമ്മീഷണറെ ഉപരോധിച്ചു. നാലു ദിവസമായി തടഞ്ഞുവച്ച ലോറി സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ വിട്ടുകൊടുത്തു. അങ്കമാലിയിലെ സെയില്‍സ് ടാക്‌സ് ഉദേ്യാഗസ്ഥര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തേക്കിന്‍ തടിയുള്ള ലോറി ജില്ലാതിര്‍ത്തിയില്‍ തടഞ്ഞത്. 2,10,000 രൂപ മാത്രം തടിക്ക് മൂല്യമുള്ളുവെന്ന് പറഞ്ഞെങ്കിലും 70,000 രൂപ ടാക്‌സ് ചോദിച്ചെന്ന് ലോറി ഉടമ പറയുന്നു. ഏലൂര്‍ സെയ ില്‍ ടാക്‌സ് ഓഫീസര്‍ ലാലിന്റെ നേതൃത്വത്തില്‍ തടിയളന്നപ്പോള്‍ ലോറി ഉടമ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ലോറി വിട്ടുകൊടുത്തു.
















