കൊച്ചി: സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തിലും ഓപ്പറേഷന്‍ തീയേറ്ററിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ക്യാമറകള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു.
തീയേറ്ററുകളിലും തീവ്രപരിചരണ വിഭാഗത്തിലും രോഗിക്ക് നല്‍കുന്ന ചികിത്സയുടെ വിശദാംശങ്ങള്‍ മുറിക്ക് പുറത്ത് കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് തത്സമയം കാണാന്‍ കഴിയണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് നിര്‍ദ്ദേശിച്ചു. ചികിത്സയെക്കുറിച്ച് ബന്ധുക്കളില്‍ ആശങ്കയുണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. ചികിത്സാ ചെലവുകള്‍ ഏകീകരിക്കാന്‍ പുതിയ നിയമത്തിന് കഴിയുമെന്ന് ഉത്തരവില്‍ പറയുന്നു. ഒമാനില്‍ ഡോക്ടറായ സജീ്‌വ് ഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
















