മട്ടന്നൂര്‍: വെള്ളിയാംപറമ്പ്കുളത്തൂര്‍ റോഡ് പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കൂടാളി പഞ്ചായത്തിന്റെ കഴിഞ്ഞ വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡിന്റെ ടാറിംഗ് പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചത് കാരണം നാട്ടുകാര്‍ യാത്രാദുരിതം അനുഭവിക്കുകയാണ്. ബോളറുകള്‍ നിരത്തിയ റോഡില്‍ ടാറിംഗ് ചെയ്യാത്തത് കാരണം വാഹനയാത്രക്കും, കാല്‍നടയാത്രക്കും പറ്റാതായി തീര്‍ന്നിരിക്കുകയാണ്. ടാറിംഗ് സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം പഞ്ചായത്ത് ഭരണസമിതിയും കരാറുകാരനും തമ്മിലുള്ള അവിശുദ്ധ ഇടപാടലുകളാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാലവര്‍ഷമായാല്‍ ഈ റോഡ് പൂര്‍ണ്ണമായും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാകുമെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് റോഡിന്റെ ടാറിംഗ് പൂര്‍ത്തിയാക്കി യാത്ര ദുരിതം അകറ്റണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
















