പിലാത്തറ: പുനര്‍നിര്‍മ്മിച്ച മണിയറ എടക്കാട്ടപ്പന്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം നടക്കുന്ന ദശദിന ബഹ്മകലശോത്സവത്തിന് തിരിതെളിഞ്ഞു. പൂമാല ഭഗവതി ക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി, മുത്തുക്കുട, കോല്‍ക്കളി എന്നിവയുടെ അകമ്പടിയോടെ വിഗ്രഹഘോഷ യാത്രയും ആചാര്യ സ്വീകരണവും നടന്നു. തന്ത്രി നെല്ലിയോട് വിഷ്ണു നമ്പൂതിരി കെടാവിളക്ക് തെളിയിച്ചു. ദേവസ്വം ബോര്‍ഡംഗം കൊയ്യം ജനാര്‍ദ്ദനന്‍ സുവനീര്‍ പ്രകാശനം ചെയ്തു. എം.പി. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. എം.പി.ജനാര്‍ദ്ദനന്‍ പി.കെ.പദ്മനാഭന്‍, അനൂപ് കാനായി എന്നിവര്‍ സംസാരിച്ചു.
എടക്കാട്ടപ്പന്‍ യുവജനവേദിയുടെ കോല്‍ക്കളി, മാതൃസമിതിയുടെ മെഗാ തിരുവാതിര എന്നിവയുണ്ടായി. കലവറ നിറയ്‌ക്കല്‍ ഘോഷയാത്രയുമുണ്ടായി.
ബുധനാഴ്ച രാവിലെ 10.30 ന് ആധ്യാത്മിക പ്രഭാഷണം, 12.30ന് അന്നദാനം, മൂന്നു മണിക്ക് തോട്ടം കടവ് മുത്തപ്പന്‍ സന്നിധിയില്‍ നിന്നും കലവറ നിറയ്‌ക്കല്‍ ഘോഷയാത്ര, 4.30 ന് ബിംബ പരിഗ്രഹം, രാത്രി ഏഴിന് സാംസ്‌കാരിക സദസ്, എട്ടു മണിക്ക് കര്‍ണ്ണന്‍ നാടകം എന്നിവയുണ്ടാകും. ഞായറാഴ്ച പുലര്‍ച്ചെ 3.30 ന് ബിംബ പ്രതിഷ്ഠ നടക്കും. പത്തിന് സമാപിക്കും.
















