പേരാവൂര്‍: ബിജെപി സംസ്ഥാനതലത്തില്‍ നടത്തുന്ന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്തു തല ഫണ്ട് സമാഹരണം ലക്ഷ്മണന്‍ കാരിയാടനില്‍ നിന്നും ആദ്യ ഫണ്ട് സ്വീകരിച്ചുകൊണ്ട് ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ കളത്തില്‍ പുരുഷോത്തമന്‍, അനന്തന്‍, ആര്‍.ഉഷ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഇരിട്ടി: ബിജെപി സംസ്ഥാന തലത്തില്‍ നടത്തുന്ന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫണ്ട് സമാഹരണം രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ പഴയകാല കാര്യകര്‍ത്താവും പൊതു പ്രവര്‍ത്തകനുമായ കെ. ഭുവനദാസന്‍ വാഴുന്നവരില്‍ നിന്നും ബിജെപി ജില്ലാ കമ്മിറ്റിയംഗം രാംദാസ് എടക്കാനം ആദ്യ ഫണ്ട് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സി.ബാബു, പേരാവൂര്‍ മണ്ഡലം സെക്രട്ടറി എം.സുരേഷ് ബാബു, നഗരസഭാ കമ്മിറ്റി പ്രസിഡന്റ് കെ.ശിവശങ്കരന്‍, കൗണ്‍സിലര്‍ പി.രഘു, ജില്ലാ കമ്മിറ്റി അംഗം സജിത്ത് കീഴൂര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
















