Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പാലിയേക്കര: നിയമവ്യവസ്ഥകള്‍ പാലിക്കണമെന്ന് ജില്ലാ വികസന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 09:35 pm IST
inThrissur

തൃശൂര്‍:കരാര്‍ ലംഘിച്ചാണ് പാലിയേക്കര ടോള്‍ പിരിവ് നടക്കുന്നതെന്നും കരാര്‍ പൂര്‍ണ്ണമായി പാലിച്ചാണ് കരാര്‍ കമ്പനിയുടെ ടോള്‍പിരിവെന്ന കാര്യം ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തണമെന്നും ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.തൃശൂര്‍ പൂരം ദേശീയ ടൂറിസം മാപ്പില്‍ സ്ഥാനം പിടിച്ച സാഹചര്യത്തില്‍ പൂരദിനങ്ങളില്‍ ടോള്‍പിരിവ് ഒഴിവാക്കണം.

ആലുവ മുതല്‍ മണ്ണുത്തി വരെയുളള റോഡിന്റെ ടോള്‍ മാത്രമാണ് കരാര്‍ കമ്പനിയുടെ പരിധിയില്‍ വരുന്നത്. എന്നാല്‍ മെട്രോയുടെ പരിധിയിലുളള ഇടപ്പളളി-ആലുവ റോഡിന്റെ നിരക്ക് കൂടി ചേര്‍ത്താണ് പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത്. സര്‍വ്വീസ് റോഡ് പൂര്‍ത്തിയാക്കിയശേഷമേ ടോള്‍ പിരിക്കാവൂ എന്നാണ് കരാര്‍ വ്യവസ്ഥ.

എന്നാല്‍ ഇതും പൂര്‍ണ്ണമായി പാലിക്കപ്പെടുന്നില്ല.ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിന് ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ മാര്‍, തദ്ദേശസ്വയംഭരണസ്ഥാപനമേധാവികള്‍, വിവിധ വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം മെയ് 6 വൈകീട്ട് 4 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ജില്ലയില്‍ ഇതു വരെ 40 കുടിവെളള കിയോസ്‌കുകള്‍ സ്ഥാപിച്ചു. കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാനുളള നിര്‍ദ്ദേശം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കികഴിഞ്ഞു. നാഷണല്‍ ഹൈവേ പട്ടിക്കാട് ഭാഗങ്ങളില്‍ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്നത് അന്വേഷിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി.

വേനല്‍കാലത്ത് മൃഗങ്ങള്‍ വെളളം തേടി നാട്ടിലിറങ്ങുന്നത് തടയുന്നതിന് വനപ്രദേശങ്ങളില്‍ കുടിവെളള ലഭ്യത ഉറപ്പുവരുത്തുന്നതിന് പാലപ്പിളളി, വെളളിക്കുളങ്ങര, റേയഞ്ചുകളില്‍ 5 കുളങ്ങള്‍ കുഴിച്ചുവെന്നും ചെക്കു ഡാമുകള്‍ ഉപയോഗയോഗ്യമാക്കിയെന്നും തൃശൂര്‍, ചാലക്കുടി, വാഴച്ചാല്‍ ഡി.എഫ്.ഒ മാര്‍ അറിയിച്ചു.

മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ചുളളിക്കാവ്, വെളളക്കാരിതടം മുതല്‍ താമരവെളളച്ചാല്‍ വരെ 7.25 കി.മീ, വളളൂര്‍, യൂക്കാലി ബെല്‍റ്റ്, പുത്തൂര്‍ചാല്‍, ചുളളിക്കാവ് വരെ 3 കി.മീ ചളിക്കുഴി മുതല്‍ മയിലാടുംപാറ വരെ 7 കി.മീ എന്നിവിടങ്ങളില്‍ സോളാര്‍ ഫെന്‍സിങ്ങ് സ്ഥാപിച്ചു.

കാട്ടാന ശല്യമുളള സ്ഥലങ്ങളില്‍ രാത്രികാല പട്രോളിങ്ങ് ഊര്‍ജ്ജിതമാക്കിയെന്നും ഡി.എഫ്.ഒ അറിയിച്ചു. ചാലക്കുടി, അതിരപ്പിളളി യാത്രി നിവാസ് 5 കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്നതിന് കെ.ടി.ഡി.സി ഉടമസ്ഥതയിലുളള 50 സെന്റ് കണ്ടെത്തിയിട്ടുണ്ട്. സില്‍ക്കിനാണ് നിര്‍മ്മാണ ചുമതലയെന്നും നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും ഡി.ടി.പി.സി സെക്രട്ടറി വികസന സമിതിയെ അറിയിച്ചു.

സംസ്ഥാന പദ്ധതി വിഭാഗത്തില്‍ 96.99 ശതമാനവും കേന്ദ്രവിഹിതത്തില്‍ 96.79 ശതമാനവും ഇതര കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി 70.39 ശതമാനവും മാര്‍ച്ച് 31 വരെ ചെലവഴിച്ചത് വികസന സമിതി വിലയിരുത്തി.

എം.എല്‍.എമാരായ അഡ്വ.കെ.രാജന്‍,കെ.വി.അബ്ദുള്‍ ഖാദര്‍,ഇ.ടി.ടൈസണ്‍,ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍,എ.ഡി.എം സി.കെ.അനന്തകൃഷ്ണന്‍, ആര്‍.ഡി.ഒ കെ.അജീഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ യു.ഗീത, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സമിതി യോഗത്തില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.