Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വൈകല്യം തളര്‍ത്തിയ ജീവിതത്തിന് തണലേകുന്നത് വര്‍ണക്കുടകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 10:51 pm IST
in Thiruvananthapuram

ശിവാകൈലാസ്

ആര്യനാട്: പതിനൊന്നുവര്‍ഷം മുമ്പ് ഒരു വിഷുക്കാലം. കണിയൊരുക്കാന്‍ വീട്ടുമുറ്റത്തെ മൂവാണ്ടന്‍ മാവില്‍ കയറി മാങ്ങ അടര്‍ത്തുന്നതിനിടെ അയാള്‍ കാല്‍വഴുതി നിലത്തുവീണു. നട്ടെല്ല് തകര്‍ന്ന് അരയ്‌ക്ക് കീഴ്‌പ്പോട്ട് തളര്‍ന്ന്, കിടക്കയെ ശരണം പ്രാപിച്ച ആ ശരീരം പിന്നീട് ചലിച്ചില്ല. വിവാഹം കഴിഞ്ഞ് അഞ്ചുമാസം പിന്നിടുന്നതിനിടെ തളര്‍ന്നുവീണ യുവത്വം. വിതുര മേമല ശ്രീഭവനില്‍ സുരേഷ് കുമാറാണ് (44) ആ ഹതഭാഗ്യന്‍.

പെയിന്റിംഗ് ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന സുരേഷിന്റെ വീഴ്ച വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അപകടസമയത്ത് സുരേഷിന്റെ ഭാര്യ ആശ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. പട്ടിണിയും ദാരിദ്ര്യവും ആ കൊച്ചു കുടുംബത്തില്‍ നിത്യസന്ദര്‍ശകനായി. ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സുരേഷിന്റെ ചികിത്സയ്‌ക്കായി വിറ്റു. താമസം വാടകവീട്ടിലായി. ഇതിനിടെ ആശ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം മടുത്തിട്ടോ വേദനകള്‍ക്ക് പരിഹാരമുണ്ടാകാത്തതിനാലോ ആവണം ആശ ഏകമകന്‍ സേതുവിനെയും സുരേഷിനെയും തനിച്ചാക്കി ജീവിതത്തോട് യാത്ര പറഞ്ഞു. നാലുവര്‍ഷം മുമ്പ് അമിതമായി രക്തസമ്മര്‍ദത്തിനുള്ള ഗുളികകള്‍ കഴിച്ചാണ് ആശ ആത്മഹത്യയെ അഭയം പ്രാപിച്ചത്. അതുവരെ ആശ വീട്ടുജോലിക്കു പോയി കൊണ്ടുവരുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബം പട്ടിണി മാറ്റിയിരുന്നത്. പിന്നീട് സുമനസുകളുടെ കാരുണ്യത്തിലായി സുരേഷിന്റെയും മകന്റെയും ജീവിതം.

മറ്റുള്ളവര്‍ക്ക് ബാധ്യതയായി കഴിയുന്നതിലും ഭേദം ഭാര്യയുടെ വഴി തിരഞ്ഞെടുക്കാന്‍ പലകുറി ആഗ്രഹിച്ചു സുരേഷ്. പക്ഷേ കിടക്കയില്‍ നിന്നൊന്ന് ചലിക്കാന്‍ പോലുമാകാത്ത സുരേഷിന് അതിനും കഴിഞ്ഞില്ല. ഒടുവില്‍ മകനെ വളര്‍ത്താന്‍ വിധിയോട് പൊരുതണമെന്ന് സുരേഷ് നിശ്ചയിച്ചു. ജില്ലാ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കിയ കുട നിര്‍മാണ പരിശീലനത്തിന് സുഹൃത്തുക്കള്‍ സുരേഷിനെയും പങ്കെടുപ്പിച്ചു. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ സുരേഷ് കുട നിര്‍മാണം സ്വായത്തമാക്കി. കിടക്കയില്‍ കിടന്നുതന്നെ വര്‍ണക്കുടകള്‍ ഉണ്ടാക്കാന്‍ സുരേഷ് കഠിനാധ്വാനം നടത്തി. അതിലയാള്‍ വിജയിച്ചു.

ആദ്യമൊക്കെ ദിവസം ഒരു കുട നിര്‍മിക്കാനേ സുരേഷിന് സാധിക്കുമായിരുന്നുള്ളു. ക്രമേണ നാലും അഞ്ചും കുടകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. 300 രൂപ വിപണിയില്‍ വിലയുള്ള ഒരു കുട നിര്‍മിക്കുമ്പോള്‍ 60 രൂപ കൂലിയായി കിട്ടും. ശാരീരിക അസ്വസ്ഥതകളോട് പൊരുതി ദിവസേന 300 രൂപയോളം വരുമാനമുണ്ടാക്കും കുട നിര്‍മാണത്തിലൂടെ സുരേഷ്. വീട്ടുചെലവ്, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകന്റെ പഠനം, ചികിത്സ ഇവയൊക്കെ ഈ വരുമാനത്തില്‍ ഒതുക്കിനിര്‍ത്താനുള്ള തത്രപ്പാടിലാണ് ഇയാള്‍. വമ്പന്‍ ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളും ആധുനീക ടെക്‌നോളജികളും ഉപയോഗിച്ച് പടച്ചുവിടുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളുടെ കുടകളോട് കിടപിടിക്കില്ലായിരിക്കും സുരേഷിന്റെ കുടകള്‍. പക്ഷേ സുരേഷിന്റെ ജീവിതം അറിയുന്ന നാട്ടുകാര്‍ക്ക് പ്രിയം ചലനമറ്റ ശരീരം തുന്നിയുണ്ടാക്കുന്ന വര്‍ണക്കുടകളോടാണ്. അവര്‍ക്കറിയാം വിധി തളര്‍ത്തിയ ജീവിതത്തിന് തണലാകുന്നത് ഈ വര്‍ണക്കുടകളാണെന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.