Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വരണ്ടുണങ്ങി ജലസംഭരണികള്‍, ജനം കുടിനീരിനായി പരക്കം പായുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 11:20 pm IST
inThiruvananthapuram

വിളപ്പില്‍: കരമനയാറും നെയ്യാറും ജലസമൃദ്ധി പകര്‍ന്ന മലയോരഗ്രാമങ്ങള്‍ ഇന്ന് കടുത്ത വരള്‍ച്ചയുടെ പിടിയില്‍. നെയ്യാര്‍, അരുവിക്കര, പേപ്പാറ ജലസംഭരണികള്‍ ഗ്രാമത്തിനും നഗരത്തിനും ഒരുപോലെ കുടിവെള്ളം എത്തിച്ചിരുന്നു. ഈ ജലസംഭരണികളെല്ലാം വരണ്ടുണങ്ങി മരുഭൂമിയായി. പല ഡാമുകളുടെയും വൃഷ്ടിപ്രദേശങ്ങള്‍ കുട്ടികള്‍ കളിക്കളങ്ങളാക്കി.

വറ്റിവരണ്ട നെയ്യാറില്‍നിന്ന് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. അരുവിക്കരഡാമിലേക്ക് പൈപ്പ് ഇടുന്നതിനുള്ള ചാലുകീറല്‍ ദിവസങ്ങളായി നടക്കുന്നു. കാപ്പുകാട് നിന്ന് കുമ്പിള്‍മൂട് തോടുവരെയുള്ള അരകിലോമീറ്റര്‍ ദൂരത്തേക്ക് പൈപ്പിടീല്‍ പുരോഗമിക്കുന്നു.

പൈപ്പ് ഇടാനുള്ള ചാല് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് രൂപപ്പെടുത്തുന്നത്. ഇതോടൊപ്പം കാടും പടര്‍പ്പും മാലിന്യവും മൂടിക്കിടക്കുന്ന കുമ്പിള്‍മൂട് തോട് വൃത്തിയാക്കലും ആരംഭിച്ചിട്ടുണ്ട്. മണ്‍വെട്ടിയും പിക്കാസും ഉപയോഗിച്ച് ആളുകള്‍ ചെയ്യുന്ന ഈ ജോലികള്‍ക്ക് പ്രതീക്ഷിച്ചത്ര വേഗമില്ല.

ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തിലെന്ന് അവകാശപ്പെടുമ്പോഴും പമ്പ് ചെയ്യുന്ന ജലം നഷ്ടപ്പെടാതെ കുമ്പിള്‍മൂട് തോടുവഴി അണിയിലക്കടവിലേക്കും ശേഷം അരുവിക്കര പമ്പിംഗ് സ്റ്റേഷനിലേക്കും എത്തിക്കാനാകുമെന്ന പ്രതീക്ഷ അധികൃതര്‍ക്കില്ല. കാപ്പുകാട് മുതല്‍ അരുവിക്കര റിസര്‍വോയര്‍ ആരംഭിക്കുന്ന അണിയിലക്കടവ് വരെ ഒമ്പത്കിലോമീറ്ററുണ്ട്. ഇതില്‍ അരകിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞാല്‍ ശേഷിക്കുന്ന എട്ടര കിലോമീറ്റര്‍ തോട്ടിലൂടെയാണ് ജലം ഒഴുക്കിക്കൊണ്ട് പോകേണ്ടത്. ബണ്ടുകള്‍ പൊട്ടിയ, കയ്യേറ്റത്തിലൂടെ മിക്കപ്രദേശങ്ങളിലും കുപ്പിക്കഴുത്തുപോലായാണ് കുമ്പിള്‍മൂട് തോട്. കട്ടികൂടിയ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞാല്‍ തോട്ടിലൂടെ ഒഴുകുന്ന ജലം അല്‍പ്പം പോലും നഷ്ടപ്പെടില്ലെന്ന് വിദഗ്ധാഭിപ്രായമുണ്ടായിരുന്നു. ഇതിന് ഒരു കോടിയോളം രൂപ ചെലവുണ്ടാകുമെന്നതിനാല്‍ തുടക്കത്തില്‍ തന്നെ ഉപേക്ഷിച്ചു. പകരം തോട്ടില്‍ വിള്ളലുള്ള ഭാഗങ്ങള്‍ സിമന്റ് ഉപയോഗിച്ച് അടയ്‌ക്കാനാണ് തീരുമാനം. ഇത് ഫലപ്രദമാണോ എന്നത് കണ്ടുതന്നെ അറിയണം.

ദിവസേന പത്തുകോടി ലിറ്റര്‍ വെള്ളം നെയ്യാറില്‍ നിന്ന് ഊറ്റാനാണ് ജലവകുപ്പ് ലക്ഷ്യമിടുന്നത്. ഇത് നെയ്യാറിനെ ആശ്രയിക്കുന്ന നിരവധി ശുദ്ധജല വിതരണപദ്ധതികളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്ന പ്രാദേശികമായുണ്ടാകുന്ന എതിര്‍പ്പുകളെ സര്‍ക്കാരിന് നേരിടേണ്ടിവരും. എതിര്‍പ്പ് ശക്തമായാല്‍ അവശ്യസാധനം കൊണ്ടുപോകുന്നതിനുള്ള നിയമം പ്രയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു. മാലിന്യവും ചേറും നിറഞ്ഞ് അരുവിക്കരഡാമിന്റെ സംഭരണശേഷി കുറഞ്ഞതാണ് ജലം അധികമായി ശേഖരിക്കുന്നതിന് തടസം. പേപ്പാറഡാമില്‍ കരുതിയിരുന്ന ജലം അരുവിക്കരയിലേക്ക് ഒഴുക്കിയായിരുന്നു പമ്പിംഗ് നടത്തിയിരുന്നത്. സംഭരണം നടക്കാതായതോടെ ദിനംപ്രതി ലക്ഷക്കണക്കിന് ജലം അരുവിക്കരയില്‍ നിന്ന് പാഴായിക്കൊണ്ടിരുന്നു. കടുത്ത വേനലില്‍ നഗരത്തില്‍ കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴും അരുവിക്കരയില്‍ പാഴാക്കല്‍ തുടര്‍ന്നു. ഒടുവില്‍ പേപ്പാറായില്‍ നിന്ന് ഒഴുക്കിവിടാന്‍ വെള്ളമില്ലാതായപ്പോഴാണ് ഭരണകൂടം ഉണര്‍ന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.