ഇരിട്ടി: പ്രമേഹം പിടിപെട്ടു കിടപ്പിലായ നിരാലംബയായ വീട്ടമ്മയ്‌ക്കു ചികിത്സാ ചെലവിനായി നവമാധ്യമ കൂട്ടായ്‌മയിലൂടെ പണം സ്വരൂപിച്ചു നല്‍കി കേളകത്തെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ മാതൃകയായി. കേളകം വെളളുന്നി മാങ്കുളത്തെ മണക്കാട്ട് വീട്ടില്‍ ദേവിസജിയുടെ ചികിത്സയ്‌ക്കാണ് കേളകം നവമാധ്യമ കൂട്ടായ്‌മയെന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ് സഹായ ധനം സ്വരൂപിച്ചത്. വാട്ട്‌സ്ആപ്പ് കൂട്ടായ്‌മ മൂന്ന് ദിവസം കൊണ്ട് സ്വരൂപിച്ചത് നാല്‍പ്പതിനായിരത്തോളം രൂപയാണ്. കേളകം വ്യാപാര ഭവന്‍ ഹാളില്‍ നടന്ന സഹായധനം കൈമാറല്‍ കേളകം എസ്‌ഐ ടി.വി.പ്രതീഷ് ഉദ്ഘാടനം ചെയ്തു. കെ.കെ.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സോജന്‍ വര്‍ഗീസ് സഹായധനം ദേവി സജിയുടെ ഭര്‍ത്താവ് സജിയ്‌ക്ക് കൈമാറി. പൗലോസ് കൊല്ലുവേലില്‍, കെ.എ.അബ്ദുള്‍ അസീസ്, പൈലി വ്യത്യാട്ട്, ജിനീഷ് മണലുമാലില്‍, റംല, സുമേഷ് തത്തുപാറ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാം ഘട്ടമായി നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കാനും ഒരു നിര്‍ദ്ധന കുടുംബത്തിലെ യുവതിയ്‌ക്ക് വിവാഹം നടത്തിക്കൊടുക്കുന്നതിനുമുള്ള പ്രവര്‍ത്തനത്തിലാണ് കേളകം നവമാധ്യമക്കൂട്ടായ്‌മയുടെ പ്രവര്‍ത്തകര്‍. ജോബിന്‍ പാണ്ഡഞ്ചേരി സ്വാഗതവും സി.വി.ധനേഷ് നന്ദിയും പറഞ്ഞു.
















