ചേര്‍ത്തല: സമുദ്രോല്‍പ്പന്ന മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യ സംസ്‌കരണ കയറ്റുമതി ശാലകളും പീലിങ് ഷെഡുകളും, ഐസ്പ്ലാന്റുകളും അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടാന്‍ ചേംമ്പര്‍ ഓഫ് കേരള സീഫുഡ് ഇന്‍ഡസ്ട്രീസ് യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ എട്ട് ലക്ഷത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖല 10,000 കോടി രൂപയുടെ വിദേശ നാണ്യമാണ് നേടിത്തരുന്നത്. രാജ്യത്തെ മത്സ്യ കയറ്റുമതിയില്‍ 18 ശതമാനവും സംസ്ഥാനത്ത് നിന്നുമാണ്. സമുദ്രോല്‍പ്പന്നങ്ങളില്‍ ഗണ്യമായ കുറവ് ഉണ്ടായതുമൂലം ആന്ധ്ര, കര്‍ണാടക, ഗുജറാത്ത്, ഒറീസ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ചെമ്മീന്‍ എത്തിക്കുന്നത്. തുടര്‍യായി ഉാകുന്ന ഹര്‍ത്താലുകള്‍ മേഖലയ്‌ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉാക്കുന്നതെന്ന് യോഗം ചൂിക്കാട്ടി. പ്രസിഡന്റ് വി.പി. ഹമീദ് അദ്ധ്യക്ഷനായി. സെക്രട്ടറി വി.കെ. ഇബ്രാഹിം, കെ.ആര്‍. അജിത്ത്, എം.ജെ. യേശുദാസ്, ടി.എ. അബ്ദുള്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു.
















