തിരുവനന്തപുരം: കെഎസ്ആര്‍റ്റിസി യുടെയും സ്വകാര്യ ബസുകളുടെയും ചവിട്ടുപടിയുടെ ഉയരം കുറയ്‌ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. നിലവിലുള്ള ചവിട്ടുപടികള്‍ തറനിരപ്പില്‍ നിന്നും ഉയര്‍ന്നതിനാല്‍ കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ട് എ.എം. ബാബു സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ചവിട്ടുപടിയുടെ ഉയരം ലോ ഫ്‌ളോര്‍ ബസുകളുടേത് പോലെയാക്കിയാല്‍ ഉപകാരപ്രദമായിരിക്കുമെന്നും പരാതിയില്‍ പറയുന്നു.
സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാരുടെയും സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും മനുഷ്യാവകാശങ്ങളെ മാനിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം അടിയന്തിരമായി സ്വീകരിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
















