Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കവിത്വത്തിലെ മാനുഷികത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:12 pm IST
inLiterature

ഒരു നല്ല ഭരണാധികാരി ആയിരിക്കേണ്ടതിന്, പ്രതിഭാശാലിയായ ശാസ്ത്രജ്ഞന്‍, എഞ്ചിനീയര്‍, ഡോക്ടര്‍, കലാകാരന്‍ മുതല്‍ ആരുമായിരിക്കേണ്ടതിന്, എന്തിന് ഒരു നല്ല മനുഷ്യനായിരിക്കേണ്ടതിനു പോലും അടിസ്ഥാനപരമായി നിങ്ങളൊരു കവി ആയിരിക്കേണ്ടതുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളെല്ലാം കവികളായിരുന്നു. അവര്‍ കവിതയും സാഹിത്യവും എഴുതിയിരുന്നു എന്നല്ല. പിന്നോട്ടു തള്ളിപ്പോയവന്റെ ഒപ്പമായിരുന്നു എന്ന അര്‍ത്ഥത്തിലാണ്. വിജയിച്ചവന്റെ അല്ല, പരാജയപ്പെട്ടവന്റെ കൂടെ. നെഞ്ചു പിളര്‍ന്നു നില്‍ക്കുന്നവനെ തിരിച്ചറിയാന്‍ കവിക്കേ കഴിയൂ. കര്‍മ്മം കൊണ്ട് കാട്ടാളനായിരുന്നു എങ്കിലും ഹൃദയം കൊണ്ട് കവിയായിരുന്നു ആദികവി. അതുകൊണ്ടാണ് ക്രൗഞ്ചപ്പക്ഷിയുടെ കണ്ണീര്‍ അയാളുടെ നെഞ്ചില്‍ വീണു പൊള്ളിയത്. ക്രിസ്തുവും നബിയും ബുദ്ധനും ഗാന്ധിയും കവികളായിരുന്നു. സ്‌നേഹം കൊണ്ട് കവിത എഴുതി ഒടുവില്‍ സ്വരക്തം കൊണ്ട് കവിതക്ക് അടിവരയിട്ടവര്‍.

1502 ലാണ് ഡാവിഞ്ചി ഒരു ചെറുവിമാനത്തിന്റെ പ്രോട്ടോടൈപ്പ് ഉണ്ടാക്കിയത്. അതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ ഇതിഹാസകാരന്‍ തന്റെ സാഹിത്യത്തിലൂടെ ഭാരതീയന്റെ പ്രജ്ഞയിലേക്ക് പുഷ്പകവിമാനത്തെ പറത്തി വിട്ടു. ശാസ്ത്രം ഏതുകാലത്തും സാഹിത്യത്തിനു പിന്‍പേ പറക്കുന്ന പക്ഷിയാണ്.

ലോകം cloning എന്നു കേട്ടിട്ടു പോലുമിലാത്ത ഒരു കാലത്തില്‍ ഗാന്ധാരിയുടെ വയറ്റില്‍ നിന്നു പുറത്തുവന്ന മാംസപിണ്ഡത്തെ നൂറ്റൊന്ന് കഷണങ്ങളാക്കി കുടങ്ങളില്‍ നിക്ഷേപിച്ച് അവയെ മനുഷ്യജന്മങ്ങളായി വളര്‍ത്തിയെടുത്തപ്പോള്‍ കവി ജനിതകശാസ്ത്രത്തിന്റെ ആദിപിതാവായി തലയുയര്‍ത്തി നില്‍ക്കുന്നു. ശാസ്ത്രം ഇപ്പോള്‍ സഞ്ചരിക്കുന്ന വഴികള്‍ കവി എത്രയോ മുന്‍പേ അടയാളപ്പെടുത്തിയതാണ്.

നിങ്ങളൊരു കവിയല്ലെങ്കില്‍, തിരക്കുള്ള ചന്തയുടെ ഒരരികില്‍ കൂനിക്കൂടിയിരുന്ന് നാലു തക്കാളിയും കുറച്ചു പയറും വില്‍ക്കുന്ന തൊണ്ണൂറ്റിമൂന്നുകാരിയായ വൃദ്ധയെ മാത്രമേ കാണുകയുള്ളു. അവരുടെ ശാരീരിക അവശതകള്‍ പ്രായത്തിന്റെ സ്വാഭാവികമായ പരിണാമം മാത്രം. കിളി കൂടു വിട്ടു പോയതുപോലെ എപ്പോഴോ മനസു പറന്നുപോയ അവരുടെ മകനെയും, വൃദ്ധ മടിക്കുത്തില്‍ തിരുകി കൊണ്ടുചെല്ലുന്ന പാതി തണുത്തു തുടങ്ങിയ പരിപ്പുവടക്കു വേണ്ടി വീട്ടുപടിക്കലോളം കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്ന വാടിത്തളര്‍ന്ന കുഞ്ഞുമുഖത്തേക്കാള്‍ വലിയ കണ്ണുകളുള്ള കൊച്ചുമകളേയും കാണണമെങ്കില്‍ നിങ്ങള്‍ ഒരു കവിയുടെ നോട്ടം നോക്കിയാലേ പറ്റൂ.

പുറംപൂച്ചിനും അകത്തേക്കു നോക്കാന്‍ കവിക്കേ കഴിയൂ. തൊലിക്കും അകത്തേക്കു നോക്കാന്‍. കാലത്തിനു കുറുകെയും നെടുകെയും സഞ്ചരിക്കാന്‍. അത്രയും ഫ്‌ളെക്‌സിബിള്‍ ആണ് എഴുത്തുകാരന്‍. തോട്ടിയുടെ മകന്‍ സംസാരിക്കാന്‍ തുടങ്ങിയത് അങ്ങിനെയാണ്. ബഷീര്‍ തന്റെ പ്രണയം കൊണ്ട് ജയിലിന്റെ കൂറ്റന്‍ മതില്‍ക്കെട്ട് തകര്‍ത്തത് അങ്ങനെയാണ്. താന്‍ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ദേശങ്ങളിലെ ജീവിത മിടിപ്പുകള്‍ തന്റെ കൊച്ചു എഴുത്തുപുരയില്‍ ഇരുന്ന് അയാള്‍ ഹൃദയത്തില്‍ സ്വീകരിക്കുന്നുണ്ട്. കാലത്തിനു വരുന്ന മാറ്റങ്ങള്‍ അറിയുന്നുണ്ട്. ഇനി വരാനിരിക്കുന്ന തലമുറകളെ തൊട്ടറിയുന്നുണ്ട്. കുറഞ്ഞ പക്ഷം കവിയുടെ ഹൃദയമെങ്കിലും ഉണ്ടാകണം ലോകത്തെ മനസിലാക്കാന്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.