Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ജലശ്രീ പദ്ധതി വര്‍ക്കലയില്‍ ലക്ഷ്യം കണ്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 11:06 pm IST
inThiruvananthapuram

096

സുനില്‍ വില്ലിക്കടവ്

വര്‍ക്കല: കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന ലക്ഷ്യമിട്ട് 2012ല്‍ ആരംഭിച്ച ജലശ്രീ പദ്ധതി വര്‍ക്കലയില്‍ ലക്ഷ്യം കണ്ടില്ല. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കപ്പാസിറ്റി ആന്റ് ഡെവലപ്പ്‌മെന്റ് യൂണിറ്റിന്റേതാണ് പദ്ധതി. ജല സമ്പാദ്യം ശുദ്ധജല സമൃദ്ധിക്കായി എന്ന സന്ദേശം ഉയര്‍ത്തി ഗൃഹസന്ദര്‍ശന പരിപാടികള്‍, മഴവെള്ള സംഭരണം, ഭൂ ജലപരിപോഷണം, ജല മലിനീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ഇവ സംബന്ധിച്ച ബോധവത്കരണം എന്നിവ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരുന്നു. കുടിവെള്ളത്തിന്റെ രാസഭൗതിക ഘടകങ്ങളും ബാക്ടീരിയകളുടെ സാന്നിധ്യവും ഇതുവഴി പരിശോധിക്കപ്പെടും എന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല പഞ്ചായത്തുകളിലും ഇത് നടപ്പിലാക്കിയില്ല. മഞ്ഞപിത്തമടക്കമുള്ള ജലജന്യ രോഗങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ ഇത്തരം പരിശോധനകള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ ഒരുപരിധിവരെ തടയുവാന്‍ സാധിക്കുമായിരുന്നു. വിവിധ ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള പൊതുകിണറുകളും സ്വകാര്യ വ്യക്തികളുടെ കുടിവെള്ളകിണറുകളും മലീമസമാണ്. മഴക്കാലത്തിന് മുന്നോടിയായുള്ള കുടിവെള്ള കിണര്‍ ശുദ്ധീകരിക്കല്‍ പ്രക്രിയ കാര്യക്ഷമമായി നടക്കുന്നില്ല. മോട്ടോര്‍ ഘടിപ്പിച്ചുള്ള ജലസംഭരണം വന്നതോടെ പല ആഴകിണറുകളിലും ഓക്‌സിജന്റെ സാന്നിധ്യവും ഇല്ലാതായിട്ടുണ്ട്. പരമ്പരാഗത ജലസ്രോതസുകളുടെ സംരക്ഷണം ഗ്രാമപഞ്ചായത്തുകളുടെ അനിവാര്യ ചുമതല ആണെന്നിരിക്കെ പഞ്ചായത്തുകള്‍ ഇതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളത്. ഇടവ, ഇലകമണ്‍, വെട്ടൂര്‍, ചെമ്മരുതി, ചെറുന്നിയൂര്‍, ഒറ്റൂര്‍, വര്‍ക്കല നഗരസഭ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം പരമ്പരാഗത ജലസ്രോതസുകള്‍ നാശത്തിന്റെ വക്കിലാണ്. സംസ്ഥാനത്തെ കുടിവെള്ള സ്രോതസുകളില്‍ അമ്ലം, ക്ഷാരം, ഇരുമ്പ് എന്നിവയുടെ അളവും മാരകരോഗവാഹികളായ കോളിഫാം, ഇകോളി ബാക്ടീരിയകളുടെ വര്‍ധിച്ചിട്ടുള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. 2014 ഫെബ്രുവരി മുതല്‍ ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ സംസ്ഥാനത്താകമാനമുള്ള ഭവനങ്ങളില്‍ ജല സംരക്ഷണ സന്ദേശം എത്തിക്കുമെന്നും സിസിഡിയുവില്‍ നിന്നും 750 രൂപ നിരക്കില്‍ ലഭിക്കുന്ന ടെറാഫിന്‍ ഫില്‍റ്റര്‍ പഞ്ചായത്ത് തലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നുള്ള പ്രഖ്യാപനവും പല പഞ്ചായത്തുകളിലും നടപ്പിലാക്കിയിട്ടില്ല. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മഴക്കാലങ്ങളില്‍ ഉണ്ടാകുന്ന ജലജന്യ രോഗങ്ങള്‍ തടയുവാന്‍ ഒരു പരിധി വരെ സാധിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

World

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.