തിരുവനന്തപുരം: കെഎസ്ഇബി ഓഫീസില്‍ അസി. എന്‍ജിനീയര്‍ സഹജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ചാക്ക കെഎസ്ഇബി ഓഫീസിലെ അസി. എന്‍ജിനീയറായ അനില്‍കുമാറിനെതിരെയാണ് (40) പ്യൂണായ 34 കാരി പരാതി നല്‍കിയത്. കെഎസ്ഇബി വിജിലന്‍സ് വിഭാഗത്തിന് ലഭിച്ച പരാതി പോലീസിന് കൈമാറിയതിനെ തുടര്‍ന്ന് പേട്ട പോലീസ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ മൊഴി പ്രകാരം അസി. എന്‍ജിനീയര്‍ക്കെതിരെ ഐപിസി 354, 354 എ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. എന്നാല്‍ അസി. എന്‍ജിനീയറെ പിടികൂടാനായിട്ടില്ല.
















