Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ആറാട്ടുപുഴ പൂരം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2017, 09:19 pm IST
inThrissur

ചേര്‍പ്പ്: മണ്ണില്‍ മറ്റൊരു ദേവലോകം തീര്‍ക്കുന്ന ആറാട്ടുപുഴ പൂരം നാളെ. ആഹഌദത്തിമിര്‍പ്പില്‍ സര്‍വദേവതകളുമെഴുന്നള്ളിയെത്തുന്ന ദേവമേളയില്‍ ഗജവീരന്‍മാരുടെ പ്രൗഡിയില്‍ ആറാട്ടുപുഴ തേവരെഴുന്നള്ളുമ്പോള്‍ ഗ്രാമം പാണ്ടി, പഞ്ചാരി മേളങ്ങളുടെ ഗംഗാ-യമുനാ സംഗമഭൂമിയാകും.

ഇന്നാണ്് തറയ്‌ക്കല്‍ പൂരം. രാവിലെ എട്ടിന് പിടിക്കപ്പറമ്പില്‍ എഴുന്നള്ളിച്ചെല്ലുന്ന ആറാട്ടുപുഴ ശാസ്താവ് പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നില്‍ക്കും. ഈ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദര്‍ശനമായി നിലപാടു നില്‍ക്കുന്നുണ്ടാകും. ചേര്‍പ്പും ഊരകവും ഉപചാരം പറഞ്ഞു പിരിഞ്ഞാല്‍ ചാത്തക്കുടം ശാസ്താവിന് ഉപചാരം. വൈകീട്ട് ചോരഞ്ചേടത്ത് മന, കരോളിന്‍ എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറയെടുപ്പിനായി ശാസ്താവ് പുറപ്പെടും. അത്താഴപൂജക്ക് ശേഷം ഗജവീരന്‍മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി നില്‍ക്കും. പടിഞ്ഞാറു നിന്ന് ഊരകത്തമ്മയും തെക്കു നിന്ന് തൊട്ടിപ്പാള്‍ ഭഗവതിയും എഴുന്നള്ളും. 12 മണിക്ക് പിഷാരിക്കല്‍ കീഴോട്ടുകര മനയ്‌ക്കല്‍ ഇറക്കി പൂജ. തുടര്‍ന്ന് പിഷാരിക്കല്‍ ക്ഷേത്രത്തിലെത്തി ഇറക്കി എഴുന്നള്ളത്ത്. ഇന്ന് വൈകീട്ട് 6.30 ന് തറയ്‌ക്കല്‍ പൂരത്തിന് എഴുന്നള്ളുന്ന ശാസ്താവ് ഗജവീരന്‍മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി നില്‍ക്കുമ്പോള്‍ കൂട്ട പറ നിറയ്‌ക്കല്‍ ആരംഭിക്കുന്നു.

തറയ്‌ക്കല്‍ പൂരം കഴിഞ്ഞാല്‍ ശാസ്താവ് ഊരകത്തമ്മത്തിരുവടിക്ക് ഉപചാരം പറഞ്ഞുകൊണ്ട് മാടമ്പ് മനയിലെ പറകള്‍ സ്വീകരിച്ച് ക്ഷേത്രത്തില്‍ മടങ്ങിയെത്തും. ഏകദേശം 11 മണിയോടുകൂടി തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം. ഏഴാനകളുടെ അകമ്പടിയോടെ പഞ്ചാരിമേളം. തുടര്‍ന്ന് ഒരുമണിയോടുകൂടി പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി കാട്ടുപിഷാരിക്കല്‍ ഭഗവതിമാര്‍ അഞ്ചാനകളുടേയും പഞ്ചാരിമേളത്തിന്റേയും അകമ്പടിയോടെ എഴുന്നള്ളുന്നു. 12 മണിയോടുകൂടി എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിക്കുന്നു. ഒരു മണിയോടെ അന്തിക്കാട്-ചൂരക്കാട് ഭഗവതിമാര്‍ ആറാനകളുടേയും പഞ്ചാരിമേളത്തിന്റേയും അകമ്പടിയോടെ എഴുന്നള്ളും.

പൂരം ദിവസം രാവിലെ പാണികൊട്ടി ശാസ്താവിനെ പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തൊട്ടിപ്പാള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തൊട്ടിപ്പാള്‍ പൂരം കഴിഞ്ഞാല്‍ ചാത്തക്കുടം ശാസ്താവിനൊപ്പം ഇടവഴിപ്പൂരം. തുടര്‍ന്ന് ചാത്തക്കുടം ശാസ്താവിനൊപ്പം ആറാട്ടുപുഴയിലേക്ക്. വൈകുന്നേരം നാല് മണിയോടെ 15 ഗജവീരന്‍മാരുടെ അകമ്പടിയോടെ സര്‍വാഭരണ വിഭൂഷിതനായ ശാസ്താവ് പുറത്തേക്കെഴുന്നള്ളും. 250 ലേറെ കലാകാരന്‍മാരുടെ പ്രാഗത്ഭ്യം മാു്രരയ്‌ക്കുന്ന പഞ്ചാരി മേളത്തിന്റെ താളലയം എട്ടു ദിക്കുകളെയും പ്രകമ്പനം കൊള്ളിക്കുമ്പോള്‍ ആറാട്ടുപുഴ മറ്റൊരു ദേവലോകമായി മാറും.

ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടി-പഞ്ചാരി മേളങ്ങള്‍ക്ക് പെരുവനം കുട്ടന്‍മാരാര്‍ നേതൃത്വം നല്‍കും. കൊടകര ശിവരാമന്‍നായര്‍ കുറുങ്കുഴലിനും കുമ്മത്ത് രാമന്‍കുട്ടിനായര്‍ കൊമ്പിലും, തലോര്‍ പീതാംബരന്‍ വീക്കം ചെണ്ടയിലും, മണിയാംപറമ്പില്‍ മണിനായര്‍ ഇലത്താളത്തിലും സഹപ്രമാണിമാരാകും. ആറാട്ടുപുഴ പൂരത്തിന് പഞ്ചാരിമേളവും, തറക്കല്‍ പൂരത്തിന് പാണ്ടിമേവുമാണ് അരങ്ങേറുക.

പൂരം നാളില്‍ അര്‍ദ്ധരാത്രി തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തും.പല്ലിശ്ശേരി സെന്റര്‍ മുതല്‍ കൈതവളപ്പുവരെ 11 ആനകളുടെ അകമ്പടിയോടെയുള്ള പഞ്ചവാദ്യം. തുടര്‍ന്ന് ഊരകത്തമ്മത്തിരുവടിയും വലതുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും അണിനിരക്കും. പുലരുവോളം പാണ്ടിമേളം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.