തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന മുഖ്യപ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയില്‍ ഇന്ന് തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വാദം കേള്‍ക്കും. റിമാന്റില്‍ കഴിയുന്ന പാതിരി ഇപ്പോള്‍ കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലിലാണുള്ളത്. അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച ജാമ്യഹരജി കഴിഞ്ഞദിവസം പരിഗണിച്ചിരുന്നുവെങ്കിലും സാവകാശം വേണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടര്‍ന്ന് ഇന്നേക്ക് മാറ്റുകയായിരുന്നു. കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയിലെ വികാരിയായിരുന്നു ഈ പാതിരി. പള്ളിയില്‍ ആരാധനക്കെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് റോബിന്‍ അറസ്റ്റിലായത്.
















