കൊച്ചി: ഏക മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി. ഞാറയ്‌ക്കല്‍ സ്വദേശി സഞ്ജീവ് (75), ഭാര്യ സവിത (65) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഇവരുടെ ഏക മകന്‍ ഹൃദയാഘാതം മൂലം മരിച്ചതിനു ശേഷം ഇവര്‍ മനോവിഷമത്തിലായിരുന്നു. ഇടയ്‌ക്ക് ഒരുവട്ടം ഇരുവരും ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. അന്ന് പക്‌ഷെ ജീവിതത്തിലേക്കു തിരികെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ആത്മഹത്യാശ്രമം നടത്തുകയായിരുന്നു.
ആത്മഹത്യയ്‌ക്കു പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയോ മറ്റ് പ്രശ്‌നങ്ങളോ ഉളളതായി അറിയില്ലെന്ന് ബന്ധുക്കളും പൊലീസും അറിയിച്ചു.
















