തൃശൂര്‍: കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് സംഘിന്റെ കോര്‍പ്പറേഷന്‍ തല യൂണിറ്റ് രൂപീകരണവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടന്ന പൊതുസമ്മേളനം കെഎംസിഎസ്‌സി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സാബു ഉദ്ഘാടനം ചെയ്തു. ബിഎംഎസ് മേഖല സെക്രട്ടറി എം.എം വത്സന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎം എസ് ജില്ലാ പ്രസിഡണ്ട് എ.സി കൃഷണന്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ യൂണിയനുകളില്‍ നിന്നും രാജിവച്ച് വന്ന പ്രവര്‍ത്തകരെ ബിഎംഎസ് ജില്ലാ സെക്രട്ടറി എം.കെ ഉണ്ണികൃഷ്ണന്‍ സ്വീകരിച്ചു. ടി.സി സേതുമാധവന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് എ. നാഗേഷ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ വി.രാവുണ്ണി, ലളിതാംബിക, വിന്‍ഷി അരുണ്‍കുമാര്‍, കെ.മഹേഷ്, വാണിജ്യ വ്യവസായ സെല്‍ ജില്ലാ സെക്രട്ടറി എ.എസ് നസീര്‍, പി.വി. സുബ്രഹ്മണ്യന്‍, കെ.എന്‍ വിജയന്‍, മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.
















