Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ലഹരി വസ്തുക്കളുടെ ഒഴുക്ക് നിര്‍ബാധം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 10:23 pm IST
in Palakkad

വാളയാര്‍ : സ്പിരിറ്റ് മുതല്‍ അനധികൃത വ്യാജമദ്യം വരെയും ഹാന്‍സ് മുതല്‍ കഞ്ചാവ് വരെയുമുള്ള ലഹരി വസ്തുക്കള്‍ അതിര്‍ത്തി കടന്ന് നിര്‍ബാധം കേരളത്തിലേക്കൊഴുകുന്നു. കേസ്സുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും ആധുനിക പരിശോധന സംവിധാനങ്ങളുടെ അഭാവം ലഹരിക്കടത്ത് ഫലപ്രദമായി തടയിടുന്നതിന് വിലങ്ങുതടിയാവുകയാണ്. ബാറുകള്‍ പൂട്ടിയശേഷം ലഹരികടത്തിന്റെ പേരിലുള്ള കേസുകളുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരുമാസത്തിനിടെ 22 കേസുകളാണ് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് മാത്രം എക്‌സൈസ് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തത്. നൂറോളം പേരെ പിടികൂടുകയും ചെയ്തു. കഞ്ചാവ്, വിദേശമദ്യം, ലഹരി ഉല്‍പ്പന്നങ്ങള്‍ എന്നിവ കടത്തിയതിന് അഞ്ഞൂറോളം കേസുകളാണ് സംസ്ഥാനത്ത് രണ്ടു വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.

വാളയാര്‍, ഗോവിന്ദാപുരം, മീനാക്ഷിപുരം, വേലന്താവളം, ചെമ്മണാംപതി, ഗോപാലപുരം ചെക്കുപോസ്റ്റുകളിലൂടെ കടന്നുവരുന്ന യാത്രാബസ്സുകളിലും ചെറുവാഹനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ലഹരിയുല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തുന്നത്. ഒരു കിലോയില്‍ താഴെയുള്ള പൊതികളായാണ് കഞ്ചാവ് കടത്തുന്നത്. പിടിക്കപ്പെട്ടാലും ചെറിയ ശിക്ഷയെ ലഭിക്കൂ എന്നതാണ് ചെറിയ പൊതികളായി കഞ്ചാവ് കടത്താന്‍ പ്രേരണയാകുന്നത്. ആന്ധ്രാ, ഒഡീഷ എന്നിവിടങ്ങളിലെ കഞ്ചാവ് കൃഷിയിടങ്ങളില്‍ നിന്നാണ് തമിഴ്‌നാട് വഴി കേരളത്തില്‍ കഞ്ചാവ് എത്തുന്നത്. ഒരു കിലോയ്‌ക്ക് 2500 രൂപക്കു കിട്ടുന്ന കഞ്ചാവ് ഇവിടെയെത്തുമ്പോള്‍ മുപ്പതിനായിരം രൂപ വരെ ലാഭം കിട്ടുമെന്ന് പിടിക്കപ്പെട്ടവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.

കേരളത്തിലെ ബാറുകള്‍ അടച്ചുപൂട്ടിയതോടെ സ്ഥിരം മദ്യപാനികള്‍ ലഹരി കിട്ടുന്ന മറ്റുമാര്‍ഗങ്ങളിലേക്ക് തിരിഞ്ഞതായാണ് വര്‍ധിച്ച രീതിയിലുള്ള ലഹരിക്കടത്ത് സൂചിപ്പിക്കുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ലഹരിയുപയോഗം വ്യാപകമായതായി പോലീസും ആരോഗ്യവകുപ്പും പറയുന്നു. ലഹരി വസ്തുക്കളുടെ ലഭ്യത ഫലപ്രദമായി തടയാനുള്ള സംവിധാനം ഇപ്പോഴില്ലാത്തതാണ് പ്രധാനപ്രശ്‌നം. അതിര്‍ത്തിക്കപ്പുറത്തുനിന്ന് കഞ്ചാവും പുകയില ഉല്‍പ്പന്നങ്ങളും കടത്തുന്നവരില്‍ കുട്ടികളെ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ട്രെയിന്‍ വഴിയും ഇരു ചക്രവാഹനങ്ങളിലുമായി ലഹരി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെത്തിക്കാന്‍ കുട്ടികളെ ഉപയോഗിക്കുന്നതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. ആവശ്യത്തിന് ആള്‍ ബലമോ, ആയുധ ബലമോ ഇല്ലാത്തതാണ് എക്‌സൈസ് വകുപ്പ് അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. വാഹനങ്ങളും പരിശോധന ഉപകരണങ്ങളും പരിമിതമാണ്. പിടിക്കപ്പെടുമെന്നുറപ്പായാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പ്രതികളെ പിന്‍തുടര്‍ന്ന് കീഴടക്കാനുള്ള ആള്‍ ബലം ഇപ്പോള്‍ എക്‌സൈസിനില്ലെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. സ്വയം രക്ഷയ്‌ക്കുള്ള ആയുധങ്ങളും ഇവര്‍ക്കില്ല സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ മാത്രം നടത്തുന്ന പരിശോധനകളാണ് ഇപ്പോള്‍ ലഹരിവേട്ടയായി അറിയപ്പെടുന്നത്. പോലീസ്, എക്‌സൈസ് സേനകള്‍ക്ക് ആധുനിക ഉപകരണങ്ങളും സുരക്ഷ സംവിധാനങ്ങളും നല്‍കാതെ ലഹരിക്കടത്ത് തടയാന്‍ കഴിയില്ലെന്നതാണ് വസ്തുത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

വഖഫ് ബോർഡിൽ കോടികളുടെ വെട്ടിപ്പ് ; അന്വേഷിക്കണമെന്ന് യോഗിയ്‌ക്ക് കത്ത് ; രാമക്ഷേത്ര വഴിപാട് മോഷണത്തേക്കാൾ വലിയ തട്ടിപ്പെന്ന് മൗലാന ഷഹാബുദ്ദീൻ റസ്വി

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.