കണ്ണൂര്‍: കിഫ്ബിയിലൂടെ പ്രവാസികളെ ചിട്ടക്ക് ചേര്‍ത്ത് പ്ലാന്‍ സ്‌കീമുകള്‍ നടപ്പിലാക്കുവാനുള്ള ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ മോഹം നടപ്പിലാക്കുവന്‍ കഴിയില്ലെന്ന് സി.പി.ജോണ്‍ (മുന്‍ പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍) പ്രസ്താവിച്ചു. കണ്ണൂര്‍ ഇക്കണോമിക്ക് ഫോറവും കൃഷ്ണമേനോന്‍ സ്മാരക കോളേജും ചേര്‍ന്ന് നടത്തിയ ബജറ്റ് സംവാദം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി വെറുമൊരു കമ്പനി മാത്രമാണ്. ട്രഷറിയില്‍ വരേണ്ടുന്ന അയ്യായിരം കോടിയോളം രൂപ നബാര്‍ഡ് വഴി കിഫിബിക്ക് നല്‍കിയാല്‍ ട്രഷറിയുടെ ഭദ്രയതയെ തകരും. കിഫ്ബിക്ക് കമ്പനി എന്ന നിലയില്‍ ആര്‍ബിഐ പിടിമുറുക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ നബാര്‍ഡ് പണം ട്രഷറി വഴി ചിലവഴിക്കുന്നതാണ് നല്ലത്. സെമിനാറിന് കണ്ണൂര്‍ ഇക്കണോമിക് ചെയര്‍മാന്‍ സി.എ.അജീര്‍ സ്വാഗതം പറഞ്ഞു. കൃഷ്ണമേനോന്‍ സ്മാരക കോളേജ് പ്രിന്‍സിപ്പാള്‍ എ.വി.കൃഷ്ണന്‍ അദ്യക്ഷത വഹിച്ചു. ഡോ.എ.അശോകന്‍ (കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് കോളേജ് ഇക്കണോമിക് വിഭാഗം തലവന്‍), ഡോ.വി.പി.രാഘവന്‍ (കോ-ഓഡിനേറ്റര്‍, കണ്ണൂര്‍ ഇക്കണോമിക് ഫോറം) എന്നിവര്‍ പ്രസംഗിച്ചു. ഒ.സി.ശിശിന (കണ്‍വനര്‍, പ്ലാനിംഗ്) നന്ദി പ്രകാശിപ്പിച്ചു.
















