അമ്പലപ്പുഴ: കൊപ്പാറക്കടവില്‍ വിദേശ മദ്യവില്പനശാല തുടങ്ങുവാനുള്ള നീക്കത്തിനെതിരെ ആലപ്പുഴ രൂപതയും രംഗത്ത്. കഴിഞ്ഞ പതിനെട്ടു ദിവസമായി ഇതിനെതിരെ നടക്കുന്ന സമരത്തിന് പിന്തുണ അര്‍പ്പിച്ചാണ് ആലപ്പുഴ രൂപതയുടെ യുവനജന സംഘടനയായ കത്തോലിക്ക യൂത്ത് മൂവ്‌മെന്റ് ഇന്നലെ പ്രകടനം നടത്തിയത്. എസ്എന്‍ കവലയില്‍ നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ജോസ് അറയ്‌ക്കല്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ഗ്രാമപഞ്ചായത്ത് അംഗം സി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. നിതിന്‍ ജോസഫ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഡി. പ്രദീപ്, പി.കെ. ശശി, ആലീസ് ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചുച
















