ആലപ്പുഴ: 2-ാം ജനകീയാസൂത്രണ പരിപാടി ,നവകേരള മിഷന്‍ പരിപാടിയുമായി ബന്ധപ്പെടുത്തിയുള്ള അര്‍ദ്ധദിന ശില്പശാല ഇന്ന് ഉച്ചയ്‌ക്ക് 2 ന്ð വടുതല അബ്‌റാര്‍ ആഡിറ്റോറിയത്തില്‍ കൂടും. ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുടെ ലക്ഷ്യവും പ്രവര്‍ത്തനവുമാണ് ശില്പശാലയിലെ ക്ലാസ്സുകളിലൂടെ നടത്തുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തകര്‍, കൃഷിക്കാര്‍, കുടുംബശ്രീ സംഘടനയിലെ ഭാരവാഹികള്‍, അംഗനവാടി പ്രവര്‍ത്തകര്‍, രാഷ്‌ട്രീയ സാമുഹ്യ സംഘനകളിലെ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട മേഖലകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശില്പശാലയിð പങ്കെടുക്കുന്നത്. കൃഷി ആഫീസര്‍ ശിവദാസന്‍, കില ഫാക്കല്‍റ്റി അംഗം പി ശശിധരന്‍ നായര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
















