ചേര്‍ത്തല: കാരുണ്യപ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി കെട്ടിട നിര്‍മാണ തൊഴിലാളിക്ക്. വയലാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വേലിക്കകത്ത് വി.കെ സുനില്‍ വാങ്ങിയ പി.യു 167904 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. പുന്നപ്രവയലാര്‍ സ്വാതന്ത്ര്യ സമരസേനാനി പരേതരായ വി.കെ കരുണാകരന്‍ മേസ്തിരിയുടേയും കല്യാണിയുടേയും മകനാണ് സുനില്‍. കഴിഞ്ഞ ദിവസം വയലാറില്‍ ബേബിയെന്ന ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കാവില്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. ഭാര്യ: ഗംഗ. മക്കള്‍: സച്ചില്‍, സാന്ത്വന.
















