കുരുന്നുകള്‍ സമരപ്പന്തലിലെത്തിയപ്പോള്‍
അമ്പലപ്പുഴ: കൊപ്പാറക്കടവില്‍ വിദേശമദ്യവില്പനശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രംഗത്ത്. നിലവില്‍ ഇവിടെ സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് പിന്തുണ അര്‍പ്പിച്ചാണ് ഇന്നലെ നീര്‍ക്കുന്നം എച്ച്‌ഐഎല്‍പി സ്‌കൂളിലെ നൂറ്റമ്പതോളം കുരുന്നുകളാണ് അദ്ധ്യാപകരോടൊപ്പം സമരപ്പന്തലിലെത്തിയത്.
അമ്പലപ്പുഴ കച്ചേരിമുക്കിനു സമീപത്തെ വിദേശമദ്യവില്പന ശാലയാണ് കോടതി ഉത്തരവിനെത്തുടര്‍ന്ന് കൊപ്പാറക്കടവില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ നീക്കം നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധം തുടര്‍ന്നുവരവെയാണ് ഇന്നലെ സ്‌കൂള്‍ കുട്ടികളും പ്രതിഷേധവുമായി എത്തിയത്.
















