Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പീഡനം : പ്രതികളുമായി തെളിവെടുപ്പുനടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2017, 10:27 pm IST
in Palakkad

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് ദളിത് സഹോദരിമാര്‍ പീഡനത്തിനിരയായി മരിച്ച സംഭവങ്ങളില്‍ അറസ്റ്റിലായ പ്രതികളെ കുട്ടികളുടെ ശെല്‍വപുരത്തെ വീട്ടിലും കല്ലങ്കാട്ടെ തറവാട്ടു വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയില്‍ ഇന്നലെ വൈകിട്ടോടെയാണ് രണ്ടുസംഘങ്ങളായി തെളിവെടുപ്പിനെത്തിച്ചത്.

പെണ്‍കുട്ടികളുടെ കല്ലങ്കാട്ടെ തറവാട്ടു വീട്ടിലായിരുന്നു ആദ്യമെത്തിയത്. കുട്ടികളുടെ അമ്മ ഭാഗ്യത്തിന്റെ ചെറിയച്ഛന്റെ മകന്‍ വി. മധുവിനെ തെളിവെടുപ്പിനായി ഇവിടെയെത്തിച്ചത്. വീട്ടിനകത്തെ മുറിക്കുള്ളിലും അടുക്കള ഭാഗത്തുമെത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് ശെല്‍വപുരത്തെ പ്രദീപ്കുമാറിന്റെ വീട്ടിലും ,പെണ്‍കുട്ടികളുടെ വീട്ടുപരിസരത്തും തെളിവെടുപ്പ് നടത്തി. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.്

പിന്നീട് അച്ഛന്റെ സുഹൃത്തും ഇടുക്കി രാജാക്കാട് സ്വദേശിയുമായ ഷിബു, കുട്ടിമധു എന്ന എം.മധുവിനെയും തെളിവെടുപ്പിനെത്തിച്ചു. പെണ്‍കുട്ടികളുടെ വീട്ടിനുള്ളിലും നിര്‍മാണം പുരോഗമിക്കുന്ന വീട്ടിലുമായിരുന്നു തെളിവെടുപ്പ്. ഷിബു ഏഴു വര്‍ഷത്തോളമായി ഈ കുടുംബത്തോടപ്പമാണു താമസം. പ്രതികളെ തെളിവെടുപ്പിനെത്തിച്ചതും രോഷാകുലരായ നാട്ടുകാര്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായി. പോലീസിനെ തടയാനും ശ്രമമുണ്ടായി. പെണ്‍കുട്ടികളുടെ മരണത്തില്‍ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥനെ സമീപിച്ചു. രേഖാമൂലം പരാതി നല്‍കിയാന്‍ അന്വേഷിക്കുമെന്ന് അറിയിച്ച് പ്രതികളുമായി പോലീസ് മടങ്ങി.

തെളിവെടുപ്പിനു ശേഷം പ്രതികളായ നാലുപേരെയും കസബ സ്റ്റേഷനിലെത്തിച്ചു. അന്വേഷണ ചുമതലയുള്ള നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തില്‍ ഇവരെ രണ്ടു സംഘങ്ങളായി വീണ്ടും ചോദ്യം ചെയ്തു വരുകയാണ്. കസ്റ്റഡി കാലാവധി തീരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭ്യമായിട്ടുണ്ടെന്നാണു സൂചന. ഇളയപെണ്‍കുട്ടിയുടെ മരണത്തില്‍ കൊലപാതക സാധ്യത ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്. റിമാന്‍ഡിലുള്ള പ്രതികളെ കൂടാതെ മറ്റു കൂടുതല്‍ പേരില്‍ നിന്നും മൂത്തകുട്ടി ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഉറ്റബന്ധു ഉള്‍പ്പെടെ മൂത്തപെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.മൂത്ത കുട്ടിയുടെ പുസ്തകത്തിലുണ്ടായിരുന്ന ചില വിവരങ്ങളെപ്പറ്റി അധ്യാപകര്‍ പോലിസിനോട് പറഞ്ഞെങ്കിലും കുട്ടിയുടെ സ്‌കൂള്‍ ബാഗ് മാത്രമാണ് കിട്ടിയതെന്നും പുസ്തകങ്ങള്‍ കിട്ടിയില്ലെന്നുമാണ് പോലിസ് പറഞ്ഞത്. അവയെല്ലാം കത്തിച്ചു കളഞ്ഞെന്നാണ് പോലിസിന് ലഭിച്ച മൊഴി. തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും.കേസിന്റെ അന്വഷണത്തിനുപകരിക്കുന്ന ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് സംഘം.

അന്വഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി സഹോദരിമാരുടെ വീട്ടില്‍ എത്തിച്ചത്. പെണ്‍കുട്ടികളുടെ തറവാടു വീടായ കല്ലന്‍ചാടയിലെ തെളിവെടുപ്പിനു ശേഷമാണ് വാളയാര്‍സഹോദരിമാര്‍ താമസിച്ചിരുന്ന അട്ടപ്പള്ളം ശെല്‍വപുരം വീട്ടിലെത്തിയത്. രണ്ടുവിഭാഗമായാണ് പ്രതികളെ എത്തിച്ചത്. നാട്ടുകാര്‍ സംഘടിച്ച് പോലീസുകാരെ തടയാനും ശ്രമിച്ചു.

പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെയുള്ളവ പോലിസ് അന്വഷിച്ചു വരുന്നുണ്ട്. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.